'മികച്ച താരങ്ങള്‍ 50 വയസുവരെ ക്രിക്കറ്റ് കളിക്കണം'; രോഹിത്തിന്റെയും കോഹ്ലിയുടെയും വിരമിക്കലില്‍ യോഗ്‌രാജ്‌

'കരിയറില്‍ ഇനിയൊന്നും നേടാനില്ലെന്ന് കോഹ്‌ലിക്ക് തോന്നിക്കാണും'

dot image

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ്‌ സിങ്. ഇരുതാരങ്ങളുടെയും വിരമിക്കല്‍ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച യോഗ്‌രാജ് ഇന്ത്യന്‍ ടീമിന് വലിയ നഷ്ടമാണെന്നും പറഞ്ഞു. മികച്ച കളിക്കാര്‍ക്കെല്ലാം 50 വയസുവരെ കളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വിരാടിലും രോഹിത്തിലും ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്ക് തോന്നുന്നു. കരിയറില്‍ ഇനിയൊന്നും നേടാനില്ലെന്ന് കോഹ്‌ലിക്ക് തോന്നിക്കാണും. എന്നാല്‍ രോഹിത് സ്വയം പ്രചോദിപ്പിക്കാറുള്ള താരമാണ്', യോഗ്‌രാജ്‌ എഎന്‍ഐയോട് പറഞ്ഞു.

'രോഹിത് ശര്‍മയും വീരേന്ദര്‍ സെവാഗും ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ചവരാണ്. മികച്ച കളിക്കാരെല്ലാം 50 വയസുവരെ കളിക്കണമെന്നാണ് എന്റെ അഭിപ്രായം. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വിരമിച്ചതില്‍ വിഷമമുണ്ട്. യുവതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ആരുമില്ല എന്നതിലും വിഷമമുണ്ട്. ഇംഗ്ലണ്ട് പരമ്പരയില്‍ നിറയെ യുവതാരങ്ങളുള്ള ടീമാണെങ്കില്‍ ഇന്ത്യ തകര്‍ന്നുപോകും', യോഗ്‌രാജ്‌ സിംഗ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Yograj Singh on Rohit Sharma and Virat Kohli’s retirement

dot image
To advertise here,contact us
dot image