
ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ഓള്‍റൗണ്ടര്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ജഡേജ. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കാനും ജഡേജയ്ക്ക് സാധിച്ചിരിക്കുകയാണ്.
🚨 RAVINDRA JADEJA - LONGEST REINING NO.1 TEST ALL ROUNDER. 🚨
— Mufaddal Vohra (@mufaddal_vohra) May 14, 2025
- 1,151 days at the No.1 position for Sir Jadeja - highest in Test history. 🐐 pic.twitter.com/DHa2UP9BOu
തുടര്‍ച്ചയായ 1,151 ദിവസമാണ് ജഡേജ ഐസിസി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം നമ്പര്‍ റാങ്കിങ് നിലനിര്‍ത്തുന്ന ഓള്‍ റൗണ്ടറെന്ന നേട്ടമാണ് ജഡേജ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.
ഐസിസി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ 400 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് രവീന്ദ്ര ജഡേജ. ബംഗ്ലാദേശിന്റെ മെഹിദി ഹസൻ മിറാസ് 327 പോയിന്റുമായി രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ മാർക്കോ ജാൻസെൻ 294 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസും ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസനും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.
കഴിഞ്ഞ സീസണില്‍ 29.27 ശരാശരിയില്‍ 527 റണ്‍സും 24.29 ശരാശരിയില്‍ 48 വിക്കറ്റുമാണ് ജഡേജ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുകാലത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ജാക്വസ് കാലിസ്, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍ എന്നീ ഇതിഹാസ താരങ്ങളെ മറികടന്നുകൊണ്ടാണ് ജഡേജ ആധുനിക ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച റൗണ്ടര്‍ ആയി തുടരുന്നത്.
Content Highlights: Ravindra Jadeja sets record for longest reign as top-ranked Test all-rounder