
ഐപിഎൽ പതിനെട്ടാം സീസൺ പ്ലേ ഓഫ് ഫോട്ടോ ഫിനിഷിങ്ങിലേക്ക് കടക്കുകയാണ്. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. അതേ സമയം ഗുജറാത്തിനെ പോയിന്റ് പട്ടികയിൽ മുന്നിലെത്തിച്ചത് മൂന്ന് റൺവേട്ടക്കാർ കൂടിയാണ്. സീസണിലെ ടോപ് ഫൈവ് റൺ വേട്ടക്കാരിൽ ഇവരുണ്ട്. മൂന്ന് പേരും അഞ്ഞൂറ് റൺസ് കടന്നുവെന്നതും അതിശയകരമായ കാര്യമാണ്.
11 മത്സരങ്ങളിൽ നിന്ന് 46 റൺസ് ശരാശരിയിൽ 509 റൺസ് നേടിയ സായ് സുദർശനാണ് ഇതിൽ ഒരാൾ. ഈ സീസണിൽ അഞ്ച് അർധ സെഞ്ച്വറി കൾ താരം നേടിയിട്ടുണ്ട്. സീസണിലെ റൺ ടോപ്പർമാരിൽ 510 റൺസ് നേടി ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവിന് ഒരു റൺസ് മാത്രം താഴെയാണ് സായ്.
11 മത്സരങ്ങളിൽ നിന്ന് 508 റൺസ് നേടിയിട്ടുള്ള ശുഭ്മാൻ ഗില്ലാണ് മറ്റൊരാൾ. സീസണിലെ റൺവേട്ടയിൽ മൂന്നാമതുള്ള താരം 50 റൺസ് ശരാശരിയിൽ അഞ്ച് അർധ സെഞ്ച്വറിയുടെ അകമ്പടിയോടെയാണ് ഇത്രയും റൺസ് നേടിയത്. 11 മത്സരങ്ങളിലിൽ നിന്ന് 71 റൺസ് ശരാശരിയിൽ 500 റൺസ് നേടിയ ജോസ് ബട്ട്ലറാണ് മൂന്നാമത്തെ താരം. അഞ്ച് അർധ സെഞ്ച്വറികൾ താരവും നേടിയിട്ടുണ്ട്.
Content Highlights: three players of gujarat titans achieved 500 runs milestone