ടി20 ക്രിക്കറ്റിൽ ആദ്യം, തുടർച്ചയായ 12 ഇന്നിങ്സുകളിൽ 25ലധികം റൺസ്; ചരിത്രമെഴുതി സൂര്യകുമാർ യാദവ്

ഗുജറാത്ത് ടൈറ്റൻസിനെതിരെ 24 പന്തിൽ 35 റൺസ് നേടിയതോടെയാണ് സൂര്യകുമാർ ചരിത്ര നേട്ടം സ്വന്തമാക്കിയത്

dot image

ട്വന്റി 20 ക്രിക്കറ്റിലെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ടി20 ടീം നായകനും മുംബൈ ഇന്ത്യൻസ് താരവുമായ സൂര്യകുമാർ യാദവ്. തുടർച്ചയായ 12-ാം ട്വന്റി 20യിലാണ് സൂര്യകുമാർ 25ലധികം റൺസ് നേടുന്നത്. അതിനിടെ തുടർച്ചയായി 13 ഇന്നിങ്സുകളിൽ ദക്ഷിണാഫ്രിക്കൻ താരം ടെംമ്പ ബാവൂമ 25ലധികം റൺസ് നേടിയിട്ടുണ്ട്. എന്നാൽ ഇത് 2019-2020 വർഷങ്ങളിലാണ്. സൂര്യയുടെ നേട്ടം ഒരേ വർഷത്തിലാണെന്നതാണ് പ്രത്യേകത.

​ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 24 പന്തിൽ 35 റൺസ് നേടിയതോടെയാണ് സൂര്യകുമാർ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ് ഇന്നിങ്സിൽ വിൽ ജാക്സിനൊപ്പം മൂന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർക്കാനും സൂര്യയ്ക്ക് കഴിഞ്ഞു. 35 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും സഹിതം വിൽ ജാക്സ് 53 റൺസെടുത്തു. സൂര്യയുടെയും വിൽ ജാക്സിന്റെയും ഇന്നിങ്സുകളാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

അതിനിടെ മത്സരം വിജയിക്കാൻ മുംബൈയ്ക്ക് സാധിച്ചില്ല. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ മൂന്ന് വിക്കറ്റിനായിരുന്നു ​ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ​മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മഴയെത്തുടർന്ന് 19 ഓവറാക്കി ചുരുക്കിയ മത്സരത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യത്തിലെത്തി.

Content Highlights: Suryakumar Yadav Shatters T20 World Record

dot image
To advertise here,contact us
dot image