അശ്വിനി കുമാർ കൺകഷൻ സബ്സ്റ്റ്യൂട്ടായി കളത്തിലെത്തി; GTക്കെതിരെ MI നിരയിൽ കളിച്ചത് 13 താരങ്ങൾ

ഇംപാക്ട് സബ്സ്റ്റ്യൂട്ടിന് പുറമെ കൺകഷൻ സബ്സ്റ്റ്യൂട്ട് നിയമവും ഉപയോ​ഗിക്കേണ്ടി വന്നതാണ് മുംബൈ ഇന്ത്യൻസ് നിരയിൽ 13 താരങ്ങൾക്ക് കളിക്കേണ്ടി വന്നത്

dot image

ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനായി മുംബൈ ഇന്ത്യൻസ് നിരയിൽ കളിച്ചത് 13 താരങ്ങൾ. ഐപിഎല്ലിൽ അനുവദനീയമായ ഇംപാക്ട് സബ്സ്റ്റ്യൂട്ടിന് പുറമെ പരിക്കേറ്റ താരത്തിന് പകരക്കാരനെ ഉപയോ​ഗിക്കാൻ കഴിയുന്ന കൺകഷൻ സബ്സ്റ്റ്യൂട്ട് നിയമവും ഉപയോ​ഗിക്കേണ്ടി വന്നതാണ് മുംബൈ ഇന്ത്യൻസ് നിരയിൽ 13 താരങ്ങൾക്ക് കളിക്കേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തിരുന്നു. മുംബൈ ഇന്നിങ്സിന്റെ 20-ാം ഓവറിലെ അഞ്ചാം പന്തിൽ കരൺ ശർമ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തി. ഇതോടെ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ നിന്ന് പിൻവലിച്ചു.

കോർബിൻ ബോഷ് പുറത്തായതിന് പിന്നാലെയാണ് കരൺ ശർമ ക്രീസിലെത്തുന്നത്. അതിന് മുമ്പ് ബാറ്റ് ചെയ്യുന്നതിനിടെയിൽ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് ഹെൽമറ്റിൽകൊണ്ട് ബോഷിന് പരിക്കേറ്റിരുന്നു. പിന്നാലെ ​ഗുജറാത്ത് ഇന്നിങ്സിൽ 10-ാം ഓവറിലാണ് അശ്വിനി കുമാർ ആദ്യ ഓവർ എറിയാനെത്തിയത്. ആ സമയത്താണ് കോർബിൻ ബോഷിനെ പിൻവലിച്ച് മുംബൈ ഇന്ത്യൻസ് അശ്വിന് കുമാറിനെ കളത്തിലിറക്കിയത്.

മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസിനായിരുന്നു വിജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ മൂന്ന് വിക്കറ്റിനായിരുന്നു ​ഗുജറാത്തിന്റെ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ​മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മഴയെത്തുടർന്ന് 19 ഓവറാക്കി ചുരുക്കിയ മത്സരത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യത്തിലെത്തി.

Content Highlights: Ashwani Kumar Becomes MI's 13th Player In IPL 2025 Match vs GT

dot image
To advertise here,contact us
dot image