തിളങ്ങാനാവാതെ പൂരനും കുൽദീപും; ഓറഞ്ച്, പർപിൾ ക്യാപ് ഒന്നാം സ്ഥാനക്കാരിൽ മാറ്റമില്ല

എട്ട് കളികളില്‍ 417 റണ്‍സുമായാണ് സായ് സുദര്‍ശന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്

dot image

ഐപിഎൽ സീസണിൽ കൂടുതൽ റൺസെടുത്തവരുടെയും വിക്കറ്റ് വീഴ്ത്തിയവരുടെയും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി സായി സുദർശനും പ്രസിദ്ധ് കൃഷ്ണയും. ഇന്നലെ നടന്ന മത്സരത്തിൽ ലഖ്നൗവിന്റെ നിക്കോളാസ് പുരാനും ഡൽഹിയുടെ കുൽദീപ് യാദവിനും തിളങ്ങാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഓറഞ്ച്, പർപിൾ ക്യാപ് സ്ഥാനക്കാരുടെ പേരിന് മാറ്റം വരാതിയിരുന്നത്.

സീസണിൽ കൂടുതൽ റൺസടിക്കുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് പട്ടികയിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ തന്നെയാണ് ഒന്നാം സ്ഥാനത്ത്. എട്ട് കളികളില്‍ 417 റണ്‍സുമായാണ് സായ് സുദര്‍ശന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള നിക്കോളാസ് പുരാന് ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഞ്ച് പന്തില്‍ 9 റണ്‍സ് മാത്രമാണ് നേടാനായത്. എട്ട് മത്സരങ്ങളില്‍ 377 റണ്‍സുള്ള പുരാന്‍ രണ്ടാം സ്ഥാനത്താണ്.

Also Read:

​ഗുജറാത്തിന്റെ ജോസ് ബട്ലറാണ് റൺവേട്ടക്കാരിൽ മൂന്നാമതുള്ളത്. എട്ട് കളികളില്‍ 356 റണ്‍സാണ് ബട്ലർ നേടിയത്. ലഖ്നൗ താരം മിച്ചല്‍ മാര്‍ഷ് ഇന്നലെ 45 റണ്‍സ് എടുത്തതോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാമതെത്തി. എട്ട് മത്സരങ്ങളിൽ നിന്നായി 344 റണ്‍സാണ് മാര്‍ഷിന്‍റെ സമ്പാദ്യം. എട്ട് മത്സരങ്ങളിൽ 333 റണ്‍സെടുത്ത മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാര്‍ യാദവ് അഞ്ചാം സ്ഥാനത്തുമുണ്ട്.

ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണ ഒന്നാമത് തുടരുന്നു. ഐപിഎൽ സീസണിൽ എട്ട് മത്സരങ്ങൾ കളിച്ച പ്രസിദ്ധിന്റെ ആകെ വിക്കറ്റ് നേട്ടം 16 ആണ്. കുൽദീപ് യാദവിന് ഇന്നലെ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ വിക്കറ്റൊന്നും നേടാൻ കഴിഞ്ഞില്ല. ഇതോടെ എട്ട് മത്സരങ്ങളിൽ കുൽദീപിന്റെ വിക്കറ്റ് നേട്ടം 12 ആയി തുടരുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദും ​ഗുജറാത്ത് ടൈറ്റൻസിന്റെ സായി കിഷോറും എട്ട് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: No change in the Orange, Purple cap holders after LSGvsDC

dot image
To advertise here,contact us
dot image