
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ വിജയത്തിന് പിന്നാലെ പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. 'പവർപ്ലേയിൽ രാജസ്ഥാൻ ഓപണർമാർ ബാറ്റ് ചെയ്ത രീതി വെച്ച് നോക്കുമ്പോൾ, കുറച്ച് റൺസ് കുറവായി പോയി എന്ന് തോന്നിയിരുന്നു. പക്ഷേ, മികച്ച ബാറ്റിങ് നിരയാണ് രാജസ്ഥാൻ റോയൽസിനുള്ളത്. അത്യാവശ്യം നല്ല സ്കോറായിരുന്നു രാജസ്ഥാൻ നേടിയത്. യുവ ബാറ്റിങ് നിരയാണെങ്കിലും രാജസ്ഥാൻ താരങ്ങൾ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് അവർക്ക് സാഹചര്യങ്ങൾ നന്നായി വിലയിരുത്താൻ സാധിക്കും. രാജസ്ഥാൻ താരങ്ങൾ നന്നായി കളി നിയന്ത്രിച്ചാണ് മുന്നോട്ട് പോയത്.' മത്സരശേഷം സഞ്ജു സാംസൺ പ്രതികരിച്ചു.
'മത്സരത്തിന്റെ ടൈം ഔട്ടിൽ ഞാൻ സഹതാരങ്ങളെ ഒരു കാര്യം ഉപദേശിച്ചു. പഞ്ചാബിന് ഒരു മികച്ച ബാറ്റിങ് നിരയുണ്ട്. എന്നാൽ മികച്ച ടീമിന് എപ്പോഴും മത്സരങ്ങൾ വിജയിക്കാൻ കഴിയണമെന്നില്ല. നമ്മൾ മുന്നേറാൻ ശ്രമിക്കുക. സമയമെടുത്ത് രാജസ്ഥാൻ മികച്ച ബാറ്റിങ് ഓഡർ നിർമിച്ചു. മികച്ച രീതിയിൽ ടീമിന് മുന്നോട്ടുപോകാനും സാധിച്ചു.' സഞ്ജു വ്യക്തമാക്കി.
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസ് 50 റൺസിനാണ് വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലെത്താനെ പഞ്ചാബിന് സാധിച്ചുള്ളു.
Content Highlights: The quality of batsmanship we had, known well the situations says Sanju Samson