തുടർച്ചയായ നാലാം ലോകകപ്പ് ഫൈനലിലും പരാജയം; തിരിച്ചടി തുടരുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്

ഇതിൽ മൂന്ന് തവണയും വനിത ടീമാണ് ലോകകിരീടത്തിനടുത്തെത്തി നിരാശരായത്.

തുടർച്ചയായ നാലാം ലോകകപ്പ് ഫൈനലിലും പരാജയം; തിരിച്ചടി തുടരുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്
dot image

അണ്ടർ 19 വനിത ലോകകപ്പിലും ദക്ഷിണാഫ്രിക്കൻ ടീം പരാജയം നേരിട്ടിരിക്കുകയാണ്. ഫൈനലിൽ ഇന്ത്യൻ യുവനിരയോട് ഒമ്പത് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കൻ സംഘത്തിന്റെ പരാജയം. രണ്ട് വർഷത്തിനിടയിൽ ഇത് തുടർച്ചയായ നാലാം തവണയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ലോകകപ്പിന്റെ ഫൈനലിൽ പരാജയപ്പെടുന്നത്. ഇതിൽ മൂന്ന് തവണയും വനിത ടീമാണ് ലോകകിരീടത്തിനടുത്തെത്തി നിരാശരായത്.

2023ൽ നടന്ന വനിത ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയോടാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ആറ് വിക്കറ്റിന് 137 എന്ന സ്കോറിലെത്താനേ സാധിച്ചുള്ളു. 19 റൺസ് വിജയത്തോടെ ഓസീസ് ലോകകിരീടം സ്വന്തമാക്കി.

2024ലെ പുരുഷ ലോകകപ്പിന്റെ ഫൈനലിലായിരുന്നു ദക്ഷിണാഫ്രിക്ക വീണ്ടും കിരീടം നഷ്ടമാക്കിയത്. രോഹിത് ശർമയുടെ ഇന്ത്യയോട് അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ എയ്ഡാൻ മാർക്രത്തിന്റെ സംഘം പരാജയപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 എന്ന സ്കോർ നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി 20 ഓവറിൽ എട്ടിന് 169 റൺസിൽ അവസാനിച്ചു. ഏഴ് റൺസ് അകലത്തിൽ മറ്റൊരു ലോകകിരീടം കൂടി ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.

2024 ഒക്ടോബറിൽ വീണ്ടും വനിത ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്ക കളത്തിലെത്തി. ഇത്തവണ ന്യൂസിലാൻഡ് ആയിരുന്നു എതിരാളികൾ. 32 റൺസിന് ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെ തകർത്ത് ലോകകിരീടം ഉയർത്തി. 1998ലെ പ്രഥമ ചാംപ്യൻസ് ട്രോഫിക്കും 2014ൽ എയ്ഡാൻ മാർക്രത്തിന്റെ സംഘം അണ്ടർ 19 ലോകകപ്പ് നേടിയതുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആകെയുള്ള ഐസിസി കിരീടനേട്ടം.

Content Highlights: South Africa Cricket lost four consecutive world cup finals in last two years

dot image
To advertise here,contact us
dot image