
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയുടെ വിധി നിര്‍ണയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായകമായ സിഡ്‌നി ടെസ്റ്റില്‍ കൂടി ഇന്ത്യ പരാജയം വഴങ്ങിയാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കുമെന്ന് ഉറപ്പാണ്. അഭ്യൂഹങ്ങള്‍ക്കിടെ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം മോഹിച്ച് ഒന്നിലേറെ സീനിയര്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി നിലവിലെ വൈസ് ക്യാപ്റ്റന്‍ കൂടിയായ പേസര്‍ ജസ്പ്രിത് ബുംമ്ര ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ബുംമ്ര തന്നെ ഇന്ത്യന്‍ ക്യാപ്റ്റനായി വരണമെന്നാണ് ആരാധകരുടെ ആഗ്രഹവും. എന്നാല്‍ ബുംമ്രയ്ക്ക് പുറമേ ക്യാപ്റ്റന്‍സി മോഹിച്ച് ഇന്ത്യയുടെ മറ്റൊരു സീനിയര്‍ താരവും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കിടയില്‍ 'മിസ്റ്റര്‍ ഫിക്‌സ് ഇറ്റ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന സീനിയര്‍ താരം ഇടക്കാല ടെസ്റ്റ് ക്യാപ്റ്റനാവാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന 'മിസ്റ്റര്‍ ഫിക്‌സ് ഇറ്റ്' ആരാണെന്ന വിവരം മാത്രം പുറത്തുവന്നിട്ടില്ല.
As per Indian Express ‘a senior member who harbours a desire to be the interim captain, is actively portraying himself as ‘Mr Fix-It’ and it has been learnt that he isn’t convinced that the young guns are ready to take over leadership roles.’
— Cricketopia (@CricketopiaCom) January 1, 2025
Who is this Player? pic.twitter.com/KwFjjxwAub
രോഹിത് കഴിഞ്ഞാല്‍ വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലുമാണ് ടീമിലെ ഏറ്റവും സീനിയര്‍ താരങ്ങള്‍. ഇവരില്‍ കോഹ്‌ലി തന്നെയാണ് ക്യാപ്റ്റനാവാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ചില യുവതാരങ്ങളുടെ കഴിവില്‍ ഈ താരം സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ക്യാപ്റ്റന്‍സി ഏറ്റെടുക്കാനുള്ള പക്വത എത്തുന്നതുവരെ ഇടക്കാല ക്യാപ്റ്റനാവാന്‍ തയ്യാറാണെന്നുമാണ് സീനിയര്‍ താരം ടീം മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തായാലും ടീമിലെ 'മിസ്റ്റര്‍ ഫിക്‌സ് ഇറ്റ്' ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
Content Highlights: Senior Indian Player Wants To Be Interim Test Captain, Claims To Be Mr Fix-It: Report