നാല് ഓവർ നാലും മെയ്ഡൻ; ടി20 ലോകകപ്പിൽ ഇതാദ്യം

ട്വന്റി 20 ക്രിക്കറ്റിൽ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സ്പെൽ.

നാല് ഓവർ നാലും മെയ്ഡൻ; ടി20 ലോകകപ്പിൽ ഇതാദ്യം
dot image

ട്രിനിഡാഡ് ആൻഡ് ടൊബാഗോ: ട്വന്റി 20 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസൺ. പാപ്പുവ ന്യൂ ഗുനിയയ്ക്കെതിരായ മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരം ഒരു റൺസ് പോലും വിട്ടുകൊടുത്തില്ല. മൂന്ന് വിക്കറ്റും ഫെർഗൂസൺ സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിൽ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ചരിത്രമുണ്ടാകുന്നത്.

മുമ്പ് 2021ൽ പനാമയ്ക്കെതിരായ മത്സരത്തിൽ കാനഡയുടെ സാദ് ബിൻ ഒരു റൺസ് പോലും വിട്ടുകൊടുക്കാതെ നാല് ഓവർ പൂർത്തിയാക്കിയിരുന്നു. ട്വന്റി 20 ലോകകപ്പിൽ പാപ്പുവ ന്യൂ ഗുനിയയ്ക്കെതിരെ കിവിസ് ബൗളർമാർ ആധിപത്യം സൃഷ്ടിച്ചുകഴിഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി 78 റൺസിൽ ഓൾ ഔട്ടായി.

ഇതെന്ത് ടീമാണ്?; പാകിസ്താൻ ക്രിക്കറ്റിനെ വിമർശിച്ച് ഗാരി കിർസ്റ്റൺ

ട്രെന്റ് ബോൾട്ട്, ഇഷ് സോധി, ടിം സൗത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളുമെടുത്തു. അവശേഷിച്ച ഒരു വിക്കറ്റ് മിച്ചൽ സാന്റർ സ്വന്തമാക്കി. ലോകകപ്പിൽ നിന്ന് ഇരുടീമുകളും പുറത്തായതിനാൽ മത്സരഫലം അപ്രസക്തമാണ്.

dot image
To advertise here,contact us
dot image