ലോകകപ്പില് ഇന്ത്യയുടെ 'ഗെയിം ചേഞ്ചർ' അവനായിരിക്കും; പ്രവചിച്ച് ഗാവസ്കർ

'സ്വന്തം ടീം നന്നായി കളിക്കുന്നില്ലെങ്കില് ഒരു ക്യാപ്റ്റന്റെ ആശങ്കകള് കൂടും'

ലോകകപ്പില് ഇന്ത്യയുടെ 'ഗെയിം ചേഞ്ചർ' അവനായിരിക്കും; പ്രവചിച്ച് ഗാവസ്കർ
dot image

ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില് തകർപ്പന് പ്രകടനമാണ് ഇന്ത്യന് വൈസ് ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ കാഴ്ചവെച്ചത്. ഐപിഎല്ലില് മുംബൈ ഇന്ത്യന്സിന്റെ ക്യാപ്റ്റനായി ഹാര്ദ്ദിക്കിന് തിളങ്ങാനായില്ലെങ്കിലും ഇന്ത്യന് ജഴ്സിയില് തിളങ്ങാന് താരത്തിന് സാധിച്ചു. ഇപ്പോള് മത്സരത്തില് ഹാര്ദ്ദിക്കിന്റെ പ്രകടനത്തെത്തുറിച്ച് വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന് ഇന്ത്യന് നായകന് സുനില് ഗാവസ്കര്.

'ക്യാപ്റ്റന്സിയുടെ ആശങ്കകള് ഇല്ലെങ്കില് ഹാര്ദ്ദിക്കിന് മികച്ച പ്രകടനം കാഴ്ച വെക്കാന് കഴിയും. സ്വന്തം ടീം നന്നായി കളിക്കുന്നില്ലെങ്കില് ഒരു ക്യാപ്റ്റന്റെ ആശങ്കകള് കൂടും. ടീം പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോള് സ്വന്തം പ്രകടനത്തെക്കുറിച്ചല്ല, മറിച്ച് ബാറ്റര്മാരെയും ബൗളര്മാരെയും കുറിച്ചാണ് ക്യാപ്റ്റന് ആശങ്കപ്പെടുക. അപ്പോഴാണ് സ്വന്തം പ്രകടനം മോശമാവുന്നത്', ഗാവസ്കര് വ്യക്തമാക്കി.

ഹാര്ദ്ദിക് ആ ഘട്ടങ്ങളില് ഇന്ത്യയുടെ നിര്ണായക താരമാകും; വ്യക്തമാക്കി മുന് താരം

'ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തി മത്സരം വിജയിപ്പിക്കാന് ഹാര്ദ്ദിക്കിന് സാധിക്കും. ഇന്ത്യയുടെ ഗെയിംചേഞ്ചറായി അദ്ദേഹം മാറുമെന്ന് ഞാന് പ്രവചിക്കുകയാണ്', ഗാവസ്കര് കൂട്ടിച്ചേര്ത്തു.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില് വൈസ് ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 23 പന്തില് നിന്ന് പുറത്താകാതെ 40 റണ്സാണ് ഹാര്ദ്ദിക് അടിച്ചുകൂട്ടിയത്. ബൗളിങ്ങില് ബംഗ്ലാദേശിന്റെ ഒരു വിക്കറ്റ് വീഴ്ത്താനും ഹാര്ദ്ദിക്കിന് സാധിച്ചിരുന്നു. മത്സരത്തില് 60 റണ്സിന്റെ തകര്പ്പന് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

dot image
To advertise here,contact us
dot image