ഒടുവിൽ എന്റെ പേര് വിളിച്ചിരിക്കുന്നു; ഖലീൽ അഹമ്മദ്

ഏറെ സന്തോഷമായെന്നും താരം വ്യക്തമാക്കി.

dot image

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരിക്കുകയാണ് ഖലീൽ അഹമ്മദ്. അഞ്ച് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഖലീൽ ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത്. റിസർവ് നിരയിലാണ് താരത്തിന്റെ സ്ഥാനം. പിന്നാലെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതിൽ പ്രതികരണവുമായി ഖലീൽ രംഗത്തെത്തി.

ഐപിഎല്ലിന് മുമ്പുള്ള കുറച്ച് മാസങ്ങളിൽ തന്റെ പ്രകടനം മികച്ചതായിരുന്നു. നല്ലതെന്തോ സംഭവിക്കാൻ പോകുന്നതായി തനിക്ക് തോന്നി. ഐപിഎൽ മുന്നോട്ടുപോയപ്പോൾ തന്റെ ആത്മവിശ്വാസം വർദ്ധിച്ചു. തന്റെ പ്രകടനം മെച്ചപ്പെടുന്നതായി തനിക്ക് മനസിലായി. ഒടുവിൽ തന്റെ പേര് വിളിച്ചപ്പോൾ ഏറെ സന്തോഷമായെന്നും ഖലീൽ അഹമ്മദ് വ്യക്തമാക്കി.

ആര്സിബി റിട്ടേണ്സ്; രാജകീയമായി തിരിച്ചുവന്ന് റോയല് ചലഞ്ചേഴ്സ്

ഇന്ത്യയ്ക്കായി 2018ലാണ് ഖലീൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 11 ഏകദിനത്തിൽ നിന്നും 15 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. 14 ട്വന്റി 20യിൽ പന്തെറിഞ്ഞ താരം 13 വിക്കറ്റുകളും സ്വന്തമാക്കി. എന്നാൽ 2019ന് ശേഷം ഇന്ത്യയ്ക്കായി കളിക്കാൻ ഖലീൽ അഹമ്മദിന് കഴിഞ്ഞിരുന്നില്ല.

dot image
To advertise here,contact us
dot image