ചെന്നൈയെ പൊട്ടിച്ചെങ്കിലും പന്തിന് പണികിട്ടി; 12 ലക്ഷം രൂപ പിഴ

നേരത്തെ ഗുജറാത്ത് ടൈറ്റന്സ് ക്യാപ്റ്റന് ശുഭ്മാന് ഗില്ലിനും കുറഞ്ഞ ഓവര് നിരക്കിന് പിഴ ചുമത്തിയിരുന്നു

dot image

വിശാഖപട്ടണം: ചെന്നൈ സൂപ്പര് കിങ്സിനെ തകര്ത്ത് സീസണിലെ ആദ്യവിജയം സ്വന്തമാക്കിയെങ്കിലും ഡല്ഹി ക്യാപിറ്റല്സ് നായകന് റിഷഭ് പന്തിന് തിരിച്ചടി. മത്സരത്തില് കുറഞ്ഞ ഓവര് നിരക്കിന് പന്ത് പിഴയടയ്ക്കേണ്ടിവരും. മാച്ച് റഫറി 12 ലക്ഷം രൂപയാണ് പന്തിന് പിഴയായി വിധിച്ചത്.

നേരത്തെ ഗുജറാത്ത് ടൈറ്റന്സ് ക്യാപ്റ്റന് ശുഭ്മാന് ഗില്ലിനും കുറഞ്ഞ ഓവര് നിരക്കിന് പിഴ ചുമത്തിയിരുന്നു. 12 ലക്ഷം രൂപ തന്നെയാണ് ഗില്ലിനും അടയ്ക്കേണ്ടിവന്നത്. കൊല്ക്കത്ത പേസര് ഹര്ഷിത് റാണയ്ക്കെതിരെയും അച്ചടക്ക നടപടി വന്നിരുന്നു. സണ്റൈസേഴ്സിനെതിരായ മത്സരത്തില് മായങ്ക് അഗര്വാളിന്റെ വിക്കറ്റെടുത്ത ശേഷം ഫ്ളൈയിങ്ങ് കിസ് നല്കി പറഞ്ഞയച്ചതിനാണ് മാച്ച് ഫീയുടെ 60 ശതമാനം ശിക്ഷ വിധിച്ചത്.

'ഇങ്ങനെയൊരു സിക്സ് അടിക്കാന് ഒന്നര വര്ഷം കാത്തിരുന്നു'; വികാരാധീനനായി റിഷഭ് പന്ത്

ചെന്നൈയ്ക്കെതിരായ മത്സരത്തില് തകര്പ്പന് തിരിച്ചുവരവാണ് റിഷഭ് പന്ത് കാഴ്ചവെച്ചത്. അര്ദ്ധ സെഞ്ച്വറി നേടിയ പന്ത് ഡല്ഹിയെ സീസണിലെ ആദ്യ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. 32 പന്തില് മൂന്ന് സിക്സും നാല് ബൗണ്ടറിയുമടക്കം 51 റണ്സാണ് പന്ത് അടിച്ചുകൂട്ടിയത്.

dot image
To advertise here,contact us
dot image