
ബെംഗളൂരു: സൂപ്പര് താരം വിരാട് കോഹ്ലിയുടെ ഒറ്റയാള് പോരാട്ടത്തിന്റെ കരുത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച സ്കോര്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 182 റണ്സ് അടിച്ചുകൂട്ടി. ഓപ്പണറായി ഇറങ്ങി 59 പന്തില് നിന്ന് പുറത്താവാതെ 83 റണ്സെടുത്ത വിരാട് കോഹ്ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറര്.
Innings Break‼️
— IndianPremierLeague (@IPL) March 29, 2024
A Virat Kohli masterclass propels #RCB to 182/6 🙌
Will #KKR chase it down? 🤔
Match Updates ▶️ https://t.co/CJLmcs7aNa #TATAIPL | #RCBvKKR pic.twitter.com/J0a7geIo52
സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ആര്സിബി ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ഓപ്പണര് ഫാഫ് ഡു പ്ലെസിയെ (8) പവര്പ്ലേയില് തന്നെ ആര്സിബിക്ക് നഷ്ടമായി. എങ്കിലും പിന്നീടെത്തിയ കാമറൂണ് ഗ്രീന് (33), ഗ്ലെന് മാക്സ്വെല് (28) എന്നിവരെ കൂട്ടുപിടിച്ച് കോഹ്ലി പോരാട്ടം തുടര്ന്നു.
രജത് പട്ടിദാര് (3), അനുജ് റാവത്ത് (3) എന്നിവര് അതിവേഗം മടങ്ങിയെങ്കിലും ഏഴാമനായി ക്രീസിലെത്തിയ ദിനേശ് കാര്ത്തിക് ചെറുത്തുനിന്നു. വിരാട് കോഹ്ലിക്കൊപ്പം ആറാം വിക്കറ്റില് 31 റണ്സ് കൂട്ടിച്ചേര്ക്കാന് ദിനേശ് കാര്ത്തിക്കിനായി. അവസാന പന്തിലാണ് ദിനേശ് കാര്ത്തിക് (20) റണ്ണൗട്ടായത്. കൊല്ക്കത്തയ്ക്ക് വേണ്ടി ഹര്ഷിത് റാണയും ആന്ദ്രേ റസ്സലും രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.