മുകേഷ് കുമാർ ഇന്ത്യൻ ടീമിന് പുറത്ത്; രഞ്ജി കളിക്കാൻ നിർദ്ദേശം

ബംഗാളും ബിഹാറും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം നാളെ ആരംഭിക്കും.

dot image

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് പേസർ മുകേഷ് കുമാറിനെ ടീമിൽ നിന്ന് ഒഴിവാക്കി ഇന്ത്യൻ ടീം. നാളെ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടി കളിക്കാൻ താരത്തിന് നിർദ്ദേശം നൽകി. എങ്കിലും റാഞ്ചിൽ നടക്കുന്ന നാലാം ടെസ്റ്റിന് മുമ്പായി മുകേഷ് കുമാർ ഇന്ത്യൻ ടീമിനൊപ്പം ചേരും. ഫെബ്രുവരി 23 മുതലാണ് നാലാം ടെസ്റ്റ്.

ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ മുകേഷ് കുമാർ കളിച്ചിരുന്നു. എന്നാൽ രണ്ട് ഇന്നിംഗ്സിലായി ഒരു വിക്കറ്റ് മാത്രമാണ് മുകേഷ് കുമാർ വീഴ്ത്തിയത്. ഷുഹൈബ് ബഷീറിന്റെ വിക്കറ്റാണ് മുകേഷ് കുമാറിന് ലഭിച്ചത്. ബംഗാളും ബിഹാറും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം നാളെ ആരംഭിക്കും.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കിവീസിന് ലക്ഷ്യം 267; ആദ്യ വിക്കറ്റ് നഷ്ടം

ഇന്ത്യയ്ക്കായി മൂന്ന് ടെസ്റ്റുകൾ കളിച്ച മുകേഷ് കുമാർ ഏഴ് വിക്കറ്റുകൾ നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെ കഴിഞ്ഞ വർഷമായിരുന്നു മുകേഷ് കുമാറിന്റെ അരങ്ങേറ്റം.

dot image
To advertise here,contact us
dot image