
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആദ്യ രണ്ട് മത്സരങ്ങളില് ക്യാപ്റ്റന് രോഹിത് ശര്മ്മ, വിരാട് കോഹ്ലി അടക്കമുള്ള സീനിയര് താരങ്ങള്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. കെ എല് രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളില് ഇന്ത്യയെ നയിക്കുന്നത്. എന്നാല് അവസാന മത്സരത്തില് സീനിയര് താരങ്ങള് തിരിച്ചെത്തുകയും രോഹിത് ശര്മ്മ ക്യാപ്റ്റന്സി ഏറ്റെടുക്കുകയും ചെയ്യും.
ഏഷ്യന് ഗെയിംസിനുള്ള ഇന്ത്യന് സ്ക്വാഡിനെ നയിക്കുന്ന റുതുരാജ് ഗെയ്ക്വാദ് അടക്കമുള്ള താരങ്ങള് ടീമിലിടം പിടിച്ചു. പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്ക്കും മോശം ഫോമിലുള്ള സൂര്യകുമാര് യാദവിനും ടീമില് സ്ഥാനം ലഭിച്ചു. അപ്പോഴും ഏകദിന മത്സരങ്ങളില് മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണ് ടീമില് ഇല്ലെന്നുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. തിലക് വര്മ്മ ടീമില് സ്ഥാനം നിലനിര്ത്തിയപ്പോള് രവിചന്ദ്രന് അശ്വിന് ടീമില് തിരിച്ചെത്തി. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്സര് പട്ടേലിനെയും മൂന്നാം മത്സരത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാറ്റ് കമ്മിന്സ് നയിക്കുന്ന ടീമില് ലോകകപ്പ് സ്ക്വാഡില് നിന്ന് പുറത്തായ മാര്നസ് ലബുഷെയ്ന് അടക്കമുള്ള പ്രമുഖ താരങ്ങള് ടീമിലിടം നേടിയിട്ടുണ്ട്. സ്റ്റീവ് സ്മിത്ത്, മിച്ചല് സ്റ്റാര്ക്ക്, ഗ്ലെന് മാക്സ്വെല് എന്നിവരെല്ലാം ഓസീസ് ടീമില് തിരിച്ചെത്തി. ലോകകപ്പിന് മുന്പുള്ള അവസാന ഏകദിന ടൂര്ണമെന്റെന്ന നിലയില് ഇരുടീമുകള്ക്കും ഈ പരമ്പര വളരെ നിര്ണായകമായിരിക്കും.
ഈ മാസം 22നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. 24, 27 തീയ്യതികളിലാണ് മറ്റു മത്സരങ്ങള്. മൊഹാലി, ഇന്ഡോര്, രാജ്കോട്ട് എന്നീ സ്റ്റേഡിയങ്ങളിലാണ് ഏകദിന പോരാട്ടങ്ങള് നടക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങള്ക്കുള്ള ഇന്ത്യന് ടീം: കെ എല് രാഹുല് (ക്യാപ്റ്റന്), ശുഭ്മാന് ഗില്, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്, ഇഷാന് കിഷന്, സൂര്യകുമാര് യാദവ്, രവീന്ദ്ര ജഡേജ, ശാര്ദുല് താക്കൂര്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്മ്മ, പ്രസീദ് കൃഷ്ണ, ആര് അശ്വിന്, വാഷിങ്ടണ് സുന്ദര്
മൂന്നാം മത്സരത്തിനുള്ള ഇന്ത്യന് ടീം: രോഹിത് ശര്മ്മ (ക്യാപ്റ്റന്), ശുഭ്മാന് ഗില്, കെ എല് രാഹുല്, ശ്രേയസ് അയ്യര്, ഇഷാന് കിഷന്, സൂര്യകുമാര് യാദവ്, രവീന്ദ്ര ജഡേജ, ഷാര്ദുല് താക്കൂര്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാര്ദിക് പാണ്ഡ്യ, വിരാട് കോലി, കുല്ദീപ് യാദവ്, അക്സര് പട്ടേല് , ആര് അശ്വിന്, വാഷിംഗ്ടണ് സുന്ദര്
Coming 🆙 next 👉 #INDvAUS
— BCCI (@BCCI) September 18, 2023
Here are the #TeamIndia squads for the IDFC First Bank three-match ODI series against Australia 🙌 pic.twitter.com/Jl7bLEz2tK