പാരിസ് ഒളിംപിക്‌സ്; ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്

dot image

പാരിസ്: പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂള്‍ ബിയില്‍ നടന്ന ആവേശപ്പോരില്‍ ശക്തരായ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 3-2നായിരുന്നു ഇന്ത്യയുടെ വിജയം.

അവസാന മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഇന്ത്യയുടെ വിജയം കുറിക്കപ്പെട്ടത്. ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ സാം ലെയ്‌നിലൂടെ ന്യൂസിലന്‍ഡ് ആദ്യം ലീഡെടുത്തു. എന്നാല്‍ 24-ാം മിനിറ്റില്‍ മന്‍ദീപ് സിങ് ഇന്ത്യയെ ഒപ്പമെത്തിച്ചു. വിവേക് സാഗര്‍ പ്രസാദിലൂടെ ഇന്ത്യ 34-ാം മിനിറ്റില്‍ ലീഡെടുത്തെങ്കിലും 53-ാം മിനിറ്റില്‍ സൈമണ്‍ ചൈല്‍ഡ് ന്യൂസിലന്‍ഡിന്റെ സമനില ഗോള്‍ നേടി.

ഒടുവില്‍ 59-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഹര്‍മന്‍പ്രീത് ഇന്ത്യക്കായി ഗോള്‍ നേടുന്നത്. വിജയത്തോടെ പൂള്‍ ബിയില്‍ ഇന്ത്യ രണ്ടാമതെത്തി. കരുത്തരായ ബെല്‍ജിയം ഒന്നാമതും ഓസ്‌ട്രേലിയ മൂന്നാമതുമാണുള്ളത്. തിങ്കളാഴ്ച അര്‍ജന്റീനക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

dot image
To advertise here,contact us
dot image