ഖേലോ ഇന്ത്യ യൂത്ത് ​ഗെയിംസിന് ഇന്ന് തമിഴ്നാട്ടിൽ തുടക്കം

ജനുവരി 31 വരെയാണ് കായിക മേള.
ഖേലോ ഇന്ത്യ യൂത്ത് ​ഗെയിംസിന് ഇന്ന് തമിഴ്നാട്ടിൽ തുടക്കം

ചെന്നൈ: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ഇന്ന് തമിഴ്‌നാട്ടില്‍ തുടക്കമാകും. ഇതാദ്യമായാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് തെക്കേ ഇന്ത്യയില്‍ സംഘടിപ്പിക്കുന്നത്. ജനുവരി 31 വരെയാണ് കായിക മേള. 5,600 അത്‌ലറ്റുകള്‍ യൂത്ത് ഗെയിംസില്‍ പങ്കെടുക്കും.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഗവര്‍ണ്ണര്‍ ആര്‍എന്‍ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഖേലോ ഇന്ത്യ യൂത്ത് ​ഗെയിംസിന്റെ ആറാം പതിപ്പിനാണ് ഇന്ന് തുടക്കമാകുന്നത്.

ഖേലോ ഇന്ത്യ യൂത്ത് ​ഗെയിംസിന് ഇന്ന് തമിഴ്നാട്ടിൽ തുടക്കം
ജോർദാൻ ഹെൻഡേഴ്സൻ പോകുന്നു; സൗദിയുടെ കായിക മോഹങ്ങൾക്ക് തിരിച്ചടിയോ?

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് മൂന്ന് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് നിയന്ത്രണം. ചെന്നൈ, കോയമ്പത്തൂർ, മധുരെ, ത്രിച്ചി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com