
യൂറോ കപ്പിൽ പോർച്ചുഗലിനെതിരായ മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സി ആവശ്യപ്പെടുമോ? തീർച്ചയായും താൻ അത് ചെയ്യും. താൻ അയാളുടെ കടുത്ത ആരാധകനാണ്. പക്ഷേ ഇതൊന്നും മത്സരത്തിൽ ജോർജിയയുടെ വിജയസാധ്യതകളെ കുറയ്ക്കുന്നില്ല. രണ്ടാഴ്ച മുമ്പ് ജോർജിയൻ താരം ഖ്വിച്ച ക്വാററ്റ്സ്ഖേലിയ പറഞ്ഞ വാക്കുകളാണിത്. 10 ദിവസങ്ങൾക്ക് ശേഷം അയാളുടെ വാക്കുകൾ സത്യമായിരിക്കുന്നു. ജോർജിയൻ ഏഴാം നമ്പർ താരം ക്വാററ്റ്സ്ഖേലിയ തുടങ്ങിവെച്ച പോരാട്ടം അവസാനിച്ചത് ചരിത്ര നേട്ടത്തിൽ.
11 വർഷങ്ങൾക്ക് മുമ്പൊരിക്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജിയ സന്ദർശിച്ചു. അന്ന് ആൾക്കൂട്ടത്തിനിടിയിൽ നിന്ന് ഒരു പന്ത്രണ്ടുകാരൻ പോർച്ചുഗീസ് ഇതിഹാസത്തിന്റെ തലയിൽ തലോടി. പിന്നാലെ ആ ബാലൻ റൊണാൾഡോയ്ക്കൊപ്പം ഫോട്ടോയുമെടുത്തു. ഇന്ന് അയാൾക്ക് 23 വയസ്സാണ്. ജോർജിയ ചരിത്രത്തിലാദ്യമായി യൂറോ കപ്പിന്റെ പ്രീക്വാർട്ടറിൽ എത്തിയപ്പോൾ ആ ഫോട്ടോ ഇന്റർനെറ്റിൽ തരംഗമാണ്.
യൂറോ കപ്പിൽ മത്സരം 90 സെക്കന്റ് മാത്രം പിന്നിട്ട സമയം, പോര്ച്ചുഗീസ് താരം അന്റോണിയോ സില്വയുടെ പിഴവ് മുതലെടുത്ത് ജോർജിയൻ മുന്നേറ്റം പന്ത് വലയിലാക്കി. ആദ്യമായി യൂറോ കപ്പിനെത്തിയ ജോർജിയ ചരിത്രത്തിന് തുടക്കം കുറിച്ച നിമിഷം. ഫിഫ റാങ്കിങ്ങിൽ 74-ാമതുള്ള രാജ്യം ആറാം സ്ഥാനക്കാരെ തകർത്തെറിഞ്ഞ ദിവസം.
ഓസ്ട്രേലിയ ഇനി ഈ ടൂർണമെന്റിനില്ല; രോഹിത് ശർമ്മഫുട്ബോൾ ലോകത്ത് അയാൾ മുമ്പെ ശ്രദ്ധിക്കപ്പെട്ടതാണ്. 33 വർഷങ്ങൾക്ക് ശേഷം സിരി എ നേടിയ നാപ്പോളി ടീമിലംഗം. ക്വാററ്റ്സ്ഖേലിയയുടെ കളിക്കളത്തിലെ മികവും ആത്മവിശ്വാസം കായിക ലോകം ചർച്ച ചെയ്തതാണ്. ഫുട്ബോളിന്റെ ഉയരങ്ങൾ കീഴടക്കാൻ ആ 23കാരൻ ഇപ്പോൾ ലണ്ടനിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലാണ്. അധികം വൈകാതെ അയാൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനൊപ്പം കളിക്കും.