Top

'പക, അത് വീട്ടാനുള്ളതാണ്...This is my entertainment'; സൈബര്‍ കോണ്‍ഗ്രസിനെ വിടാതെ പിവി അന്‍വര്‍

''ഒന്ന് കിട്ടിയാല്‍ പത്തായി തിരിച്ചും കൊടുക്കും''

30 Dec 2021 2:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പക, അത് വീട്ടാനുള്ളതാണ്...This is my entertainment; സൈബര്‍ കോണ്‍ഗ്രസിനെ വിടാതെ പിവി അന്‍വര്‍
X

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ സൈബര്‍ കോണ്‍ഗ്രസിനെ ട്രോളുന്നത് തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എ. പക, അത് വീട്ടാനുള്ളതാണ്. വീട്ടുക തന്നെ ചെയ്യും, ഒന്ന് കിട്ടിയാല്‍ പത്തായി തിരിച്ചും കൊടുക്കുമെന്നാണ് ഏറ്റവും ഒടുവിലായി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അന്‍വറിന്റെ വാക്കുകള്‍: പക..അത് വീട്ടാനുള്ളതാണ്..വീട്ടുകയും ചെയ്യും..ഒന്ന് കിട്ടിയാല്‍ പത്തായി തിരിച്ചും കൊടുക്കും..പി.വി.അന്‍വറിപ്പോള്‍ കോണ്‍ഗ്രസ്സല്ല..കമ്മ്യൂണിസ്റ്റാ..


ഇതിന് പിന്നാലെ ആട് ഒരു ഭീകരജീവിയാണ് സിനിമയിലെ വിനായകന്റെ കഥാപാത്രത്തിന്റെ ഫോട്ടോയും അന്‍വര്‍ പങ്കുവച്ചു. This is my entertainment എന്ന അര്‍ത്ഥത്തിലാണ് അന്‍വര്‍ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.


തന്റെ ആഫ്രിക്കന്‍ യാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ നടത്തിയ പ്രചാരണത്തിന് സമാനമായാണ് അന്‍വറിന്റെ പരിഹാസങ്ങളും. തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടാണ് അന്‍വറിന്റെ പരാമര്‍ശങ്ങള്‍.

'രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം', 'ഞങ്ങടെ എം.പീനേ പട്ടായ ജയിലില്‍ നിന്ന് വിട്ട് തരൂ പ്രസിഡന്റേ', 'ആരും അഭ്യൂഹങ്ങള്‍ പരത്തരുത്. അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും.' തുടങ്ങിയ കമന്റുകളും തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലി പ്രസിഡന്റിന്റെ പേജില്‍ പിവി അന്‍വറിന്റെ വക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അന്‍വറിന്റെ ആദ്യ പോസ്റ്റ് ഇങ്ങനെ: ആരും അഭ്യൂഹങ്ങള്‍ പരത്തരുത്. അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും. തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ലിങ്ക് ഇവിടെ ഷെയര്‍ ചെയ്യുന്നു. 'ഇന്ത്യക്കാരനായ ഒരു യുവാവിനെ കാണാനില്ല, പട്ടായയില്‍ ആണെന്ന് അഭ്യൂഹം, അദ്ദേഹം അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു, അദ്ദേഹത്തെ മോചിപ്പിക്കണം'എന്ന സൈബര്‍ കോണ്‍ഗ്രസ് നിലവാരത്തിലുള്ള കമന്റുകള്‍ ആരും ആ പേജില്‍ പോയി ഇട്ടേക്കരുത്..പതുക്കെ..പതുക്കെ..പൊങ്കാല ഇട്ടാല്‍ മതി.

അന്‍വറിന്റെ കമന്റുകള്‍ ഇങ്ങനെ: 'ഞങ്ങടെ എം.പീനേ പട്ടായ ജയിലില്‍ നിന്ന് വിട്ട് തരൂ പ്രസിഡന്റേ', 'രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം', 'പെട്ടെന്ന് എന്തെങ്കിലും ഒരു തീരുമാനം എടുക്കെന്റെ പ്രസിഡന്റേ.. നട്ടുച്ച പന്തം കൊണ്ട് ഇങ്ങടെ വസതി വളയാന്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്റെ കൂട്ടുകാരന്‍ ഇവിടുന്ന് ഒരു പടയുമായി അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. പഴയ പോലെ ഓന്‍ പത്തീസം ഒന്നുമിപ്പോ തരില്ല.'






Next Story