Top

'മയിലിനെ ദുബായിലിട്ട് ഗ്രില്‍ ചെയ്തു'; പിന്നാലെ 'ഭൂചലനം', ഫിറോസ്‌കാ ട്രോള്‍സ്

ഇന്ന് വൈകീട്ടോടെ ദുബായിലും ഷാര്‍ജയിലും ഉണ്ടായ നേരിട ഭൂചനലം മയില്‍ പാചകവുമായി ചേര്‍ത്ത് വായിക്കുന്ന ട്രോളന്മാരുമുണ്ട്.

14 Nov 2021 2:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മയിലിനെ ദുബായിലിട്ട് ഗ്രില്‍ ചെയ്തു; പിന്നാലെ ഭൂചലനം, ഫിറോസ്‌കാ ട്രോള്‍സ്
X

ഫിറോസ് ചുട്ടിപ്പാറയും അദ്ദേഹത്തിന്റെ പുതിയ പാചക റെസിപ്പി തേടിയുള്ള യാത്രയുമാണ് സമീപ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. പ്രത്യയശാസ്ത്ര ചര്‍ച്ച മുതല്‍ ട്രോളന്മാരും വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ ദുബായിലും ഷാര്‍ജയിലും ഉണ്ടായ നേരിട ഭൂചലനം പ്രസ്തുത വിഷയവുമായി ചേര്‍ത്ത് വായിക്കുന്ന ട്രോളന്മാരും കുറവല്ല. ദൈവ കോപത്തില്‍ തുടങ്ങി മയിലിനെ ഗ്രില്‍ ചെയ്തതാണ് ഭൂചലന കാരണമെന്ന് വിലയിരുത്തുന്ന രസികന്മാര്‍ കളം നിറയുകയാണ്.

അതേസമയം സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ സൈബര്‍ ആക്രമണം തുടരുന്നതിനിടെ പുതിയ വീഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ രംഗത്തുവന്നിട്ടുണ്ട്. മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയില്‍ പാചകം ചെയ്യണമെന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതാണ് പുതിയ വീഡിയോ. പീലികളുള്ള മയിലിനെ തന്നെ തേടി നടത്തിയ യാത്രയാണ് പുതിയ വീഡിയോയുടെ ഹൈലൈറ്റ്. പോളണ്ട് മയിലിനെയും ഇന്ത്യന്‍ മയിലിനെയും വിഡിയോയില്‍ ആദ്യം കാണിക്കുന്നുണ്ട്.

മയിലിന്റെ വില, തൂക്കം തുടങ്ങിയവയും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. മാസ് ഡയലോഗ് എന്ന് തോന്നുന്ന വിധത്തില്‍ കറി അല്ലെങ്കില്‍ ഗ്രില്ല് എന്നു പറഞ്ഞുകൊണ്ടാണ് യൂടൂബ് സെലിബ്രറ്റി കൂടിയായ ഫിറോസ് പുതിയ എപ്പിസോഡ് അവസാനിപ്പിക്കുന്നത്.

നേരത്തെ ചുട്ടിപ്പാറയെ സൈബിറടത്തില്‍ അധിക്ഷേപിച്ച് സംഘപരിവാര്‍ അനൂകൂല പ്രൊഫൈലുകള്‍ രംഗത്തുവന്നിരുന്നു. മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോവുകയാണെന്നായിരുന്നു ഫിറോസിന്റെ ആദ്യ വീഡിയോയിലെ പ്രഖ്യാപനം. എന്നാല്‍ മയില്‍ ദേശീയ പക്ഷിയാണെന്നും അതിനെ കറിവെക്കുന്നത് രാജ്യ വിരുദ്ധമാണെന്നും ചിലര്‍ കമന്റ് ചെയ്തു.

Next Story