'ബിൽ കണക്ക് കൂട്ടുന്ന രീതി മനസിലാക്കുക'; വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
24 Nov 2021 3:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: വൈദ്യുത നിരക്കിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിൽ വഞ്ചിതാരകരുതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. "പുതിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക" എന്ന ശീർഷകത്തിൽ കെ എസ് ഇ ബിയുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഏറ്റവും ഒടുവിൽ വൈദ്യുതി നിരക്ക് പരിഷ്ക്കരിച്ചത് 2019 ജൂലൈയിലാണ്.പ്രസ്തുത സന്ദേശത്തിൽ വൈദ്യുതി നിരക്ക് കണക്കാക്കിയിരിക്കുന്ന രീതിയും തെറ്റാണ്. കെഎസ്ഇബിയുടെ വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതിയെപ്പറ്റി സംശയമുണ്ടെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലെ Electricity Bill Calculator സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതാണ്. മാന്യ ഉപഭോക്താക്കൾ വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രി വ്യക്തമാക്കി.
- TAGS:
- KSEB
- Fake News
- K Krishnankutty