Top

സൗദി പൗരന്മാർക്കുള്ള സന്ദർശന വിസ 10 വർഷത്തേക്ക് നീട്ടി അമേരിക്ക

16 July 2022 5:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി പൗരന്മാർക്കുള്ള സന്ദർശന വിസ 10 വർഷത്തേക്ക് നീട്ടി അമേരിക്ക
X

റിയാദ്: സൗദി പൗരന്മാർക്കുള്ള സന്ദർശന വിസ ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വർഷത്തിൽ നിന്ന് 10 വർഷത്തേക്ക് നീട്ടുന്നതായി യുഎസ് പ്രഖ്യാപിച്ചതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.

പ്രസിഡന്റ് ആയതിന് ശേഷമുളള ആദ്യ മിഡ് ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൗദി രാജാവ് സൽമാൻ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി.

ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരവും വ്യാപാരവും സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണ് സന്ദർശന വിസകളുടെ കാലാവധി നീട്ടുന്നതെന്ന് പ്രസ്താവനയിൽ യുഎസ് മിഷൻ പറഞ്ഞു."യാത്രകൾ സുഗമമാക്കുന്നത് ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിയിലേക്ക് എത്തിക്കും, കൂടാതെ വാണിജ്യ പങ്കാളിത്തം വർദ്ധിപ്പിക്കുകയും അമേരിക്കൻ, സൗദി പൗരന്മാർ തമ്മിലുള്ള പരസ്പര ധാരണ വർദ്ധിപ്പിക്കുകയും ചെയ്യുന്നു," പ്രസ്താവനയിൽ പറയുന്നു.

അതേസമയം ജോ ബൈ‍ഡൻ സൗ​ദി അറേബ്യയുമായി 18 കരാറുകളിൽ ഒപ്പു വെച്ചു. കരാറുകളുടെ ഭൂരിഭാ​ഗവും വാർത്താവിനിമയം, ഊർജം, ആരോ​ഗ്യം എന്നീ മേഖലകളിലാണ്. പുതിയ കരാറുകളുടെ ഭാ​ഗമായി അമേരിക്കയും സൗ​ദിയും പരസ്പരം നിക്ഷേപം നടത്തും. ഉഭയക്ഷി ധാരണ പ്രകാരമുള്ള കരാറുകളാണ് ബൈഡന്റെ സന്ദർശനത്തിന്റെ ഭാ​ഗമായി ഒപ്പു വെച്ചത്.

STORY HIGHLIGHTS: US announces extension of visit visas for Saudis from 5 to 10 years

Next Story