Top

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിൽ എത്തി

10 ലക്ഷം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്

4 Jun 2022 10:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിൽ എത്തി
X

റിയാദ്: കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിൽ എത്തി. ശനിയാഴ്ച ഉച്ചക്ക് 12ഓടെ ഇവർ മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. തീർഥാടകരെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

196 സ്ത്രീകളുൾപ്പെടെ 377 തീർഥാടകരാണ് നെടുമ്പാശ്ശേരിയിൽ നിന്ന് മദീനയിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഹാജിമാർ താമസസ്ഥലത്തേക്കു പോയി. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള താമസ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതിനാൽ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണങ്ങൾക്ക് ശേഷമാകും മദീന സന്ദർശനം പൂർത്തിയാക്കുക.

10 ലക്ഷം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇന്തോനേഷ്യയിൽ നിന്നുള്ള 400 ഓളം തീർഥാടകരായിരുന്നു ആദ്യ സംഘത്തിൽ. ഇന്ത്യയിൽനിന്ന് എത്തുന്നത് 79362 ഹാജിമാരാണ്. 5758 മലയാളി ഹാജിമാർക്കാണ് ഇത്തവണ അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 2056 പുരുഷന്മാരും മഹറമില്ലാത്ത വിഭാഗം ഉൾപ്പടെ 3702 സ്ത്രീകളുമാണ് ഉള്ളത്. അവസാന മലയാളി തീർഥാടക സംഘം ജൂൺ 16നാണ് എത്തുക.

STORY HIGHLIGHTS: The first group of Hajj pilgrims from Kerala reached Madinah

Next Story