Top

'മുഖ്യമന്ത്രി സ്ഥാനം നൽകണം'; അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് ശക്തമാകുന്നു, രാജി അഭ്യൂഹം ശക്തം

ആവശ്യം പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തടയുമെന്ന് ഭീഷണിപ്പെടുത്തി ഗുര്‍ജര്‍ വിഭാഗം നേതാവായ വിജയ് സിംഗ് ബെന്‍സ്ല രംഗത്തെത്തി

24 Nov 2022 11:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രി സ്ഥാനം നൽകണം; അശോക് ഗെഹ്ലോട്ടും  സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് ശക്തമാകുന്നു,  രാജി  അഭ്യൂഹം  ശക്തം
X

ദില്ലി: ഒരു ഇടവേളക്ക് ശേഷം വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അശോക് ഗഹ്ലോട്ട് സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് ശക്തമാകുന്നു. മുഖ്യമന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായി. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തടയുമെന്ന് ഭീഷണിപ്പെടുത്തി ഗുര്‍ജര്‍ വിഭാഗം നേതാവായ വിജയ് സിംഗ് ബെന്‍സ്ല രംഗത്തെത്തി.

അവശേഷിക്കുന്ന ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യം ശക്തമാക്കി കൊണ്ട് ഡിസംബര്‍ വരെ നോക്കാനാണ് സച്ചിന്‍ പൈലറ്റിന്റെ തീരുമാനം. മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനെത്തിയപ്പോൾ തന്റെ നിലപാട് പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിലാണ് ഗുര്‍ജറുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത്. എന്നാല്‍ ഭൂരിപക്ഷ പിന്തുണയുമായി നില്‍ക്കുന്ന അശോക് ഗഹ്ലോട്ടിനെ എങ്ങനെ അനുനയിപ്പിക്കമെന്നതില്‍ നേതൃത്വത്തിന് ധാരണയില്ലായിരുന്നു. ദേശീയ അധ്യക്ഷ പദവി നിരസിച്ച ഗഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറല്ല. അംഗബലമില്ലാത്ത സച്ചിന്‍ ക്യാമ്പിന്റെ ഭീഷണിയെ ഗൗരവമായി കാണേണ്ടെതില്ലെന്നാണ് ഗഹ്ലോട്ട് എഐസിസി നേതൃത്വത്തിന സന്ദേശം നല്‍കി.

STORY HIGHLIGHTS: Sachin pilot want cm post of Rajasthan rumors about resignation

Next Story