Top

'സൗദി ഭരണാധികാരി സൽമാൻ രാജാവുമായി നടത്തിയ ചർച്ചകൾ ഫലപ്രദം'; ജോ ബൈഡൻ

സൗദിയുടെ ഹരിതവത്കരണം, സൗരോര്‍ജം, കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കല്‍ പദ്ധതികളെ ഏകോപിപ്പിക്കുമെന്നും യോഗത്തിന് ശേഷം ബൈഡന്‍ പറഞ്ഞു.

16 July 2022 11:16 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദി ഭരണാധികാരി സൽമാൻ രാജാവുമായി നടത്തിയ ചർച്ചകൾ ഫലപ്രദം; ജോ ബൈഡൻ
X

ജിദ്ദ: സൗദി അറേബ്യ ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടവകാശി അമീര്‍ മുഹമ്മദുമായും നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യമനില്‍ യുദ്ധവിരാമം കുറിക്കുന്നതിനായി സൗദി വലിയ സഹായം നല്‍കിയതായും വെടിനിര്‍ത്തല്‍ ഉടമ്പടിയെ പിന്തുണക്കുന്നതില്‍ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

'വെടിനിര്‍ത്തല്‍ ഉടമ്പടി കൂടുതല്‍ ആഴത്തിലാക്കാനും അതിന്റെ കാലാവധി നീട്ടാനും സൗദി നേത്യത്വത്തിനോട് സമ്മതിച്ചതായി ബൈഡന്‍ വ്യക്തമാക്കി. ചെങ്കടലിലെ തിറാന്‍ ദ്വീപില്‍ അമേരിക്കന്‍ സൈന്യം ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സമാധാന സേന പിന്‍വാങ്ങും. നിലവില്‍ ഈജിപ്തിന്റെ അധീനതിലായ തിറാന്‍, സനാഫിര്‍ ദ്വീപുകള്‍ ഇനി സൗദി അറേബ്യയുടേതായി മാറുമെന്ന്' അദ്ദേഹം പറഞ്ഞു.

'ആഗോള ഊര്‍ജ സുരക്ഷയെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചക്ക് ആവശ്യമായ നിലയില്‍ എണ്ണ വിതരണം ക്രമീകരിക്കുന്നത് സംബന്ധിച്ചും സൗദി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായും അമേരിക്കയിലേക്കുള്ള എണ്ണ വിതരണം വര്‍ധിപ്പിക്കാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്യും'. സൗദിയുടെ ഹരിതവത്കരണം, സൗരോര്‍ജം, കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കല്‍ പദ്ധതികളെ ഏകോപിപ്പിക്കുമെന്നും യോഗത്തിന് ശേഷം ബൈഡന്‍ കൂട്ടിച്ചേർത്തു.

story highlights: 'Discussions with Saudi ruler King Salman fruitful'; Joe Biden

Next Story