12 വർഷത്തിന് ശേഷം നാട്ടിലെത്താൻ വഴിതുറന്നു; പിന്നാലെ പ്രവാസി ആത്മഹത്യ ചെയ്തു
വിസയുടെ കാലാവധി അവസാനിച്ചത് മുരുകേഷിന് നാട്ടിലേക്ക് പോകാനാവാത്ത സാഹചര്യമുണ്ടാക്കി
24 March 2022 3:37 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നജ്റാൻ: തമിഴ്നാട് സ്വദേശിയായ പ്രവാസിയെ നജ്റാനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 25 വർഷമായി സൗദി അറേബ്യയിലെ നജ്റാനിൽ തൊഴിലെടുത്തു വരികയായിരുന്നു മുരുകേഷ്. കഴിഞ്ഞ 12 വർഷമായി ജന്മനാട് സന്ദർശിച്ചിരുന്നില്ല.
വിസയുടെ കാലാവധി അവസാനിച്ചത് മുരുകേഷിന് നാട്ടിലേക്ക് പോകാനാവാത്ത സാഹചര്യമുണ്ടാക്കി. വിസ കാലാവധി കഴിഞ്ഞ് 4 വർഷത്തിന് ശേഷം നാട്ടിലെത്താനുള്ള ശ്രമം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം നജ്റാനെ മുരുകേഷ് സമീപിച്ചിരുന്നു. സംഘടനയുടെ ഇൻ ചാർജായ ഷെയ്ക്ക് മീരാൻ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതോടെ മുരുകേഷിന് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങുകയും ചെയ്തു. വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ബുക്ക് ചെയ്തിരുന്നു. നാട്ടിലേക്ക് യാത്ര തീരുമാനിച്ച തിയതിയുടെ തലേന്ന് മുരുകേഷിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സൗദിയിൽ തന്നെ സംസ്കരിച്ചു. ഭാര്യ: ഇളവരശി, മക്കൾ: ശ്രീമതി, രൂപശ്രീ.
Story highlights: After 12 years, the way was paved for him to return home; expatriate committed suicide