Top

വിജയ് ഫാന്‍സ് രാഷ്ട്രീയത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാവും

19 Sep 2021 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിജയ് ഫാന്‍സ് രാഷ്ട്രീയത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാവും
X

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങി തമിഴ് സൂപ്പര്‍താരം വിജയ് ഫാന്‍സ്. തമിഴ്‌നാട്ടില്‍ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ നീക്കം. സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താരത്തിന്റെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളില്‍ നടക്കാനിരിക്കുന്ന ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലായിരിക്കും ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ രംഗത്തിറങ്ങുക.

അതേസമയം, വിജയ് മക്കള്‍ ഇയക്കത്തിന്റെ പേര് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ആനുമതി നല്‍കിയിട്ടില്ല. സ്വതന്ത്രരായിട്ടായിരിക്കും അംഗങ്ങള്‍ മത്സരിക്കുക. എന്നാല്‍ തന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. വ്യക്തിപരമായ താത്പര്യത്തിന്റെ പേരില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മത്സരിക്കാനാണ് അനുമതിയെന്നാണ് വിശദീകരണം. വിജയ് മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുമായി സംഘടനാ ജനറല്‍ സെക്രട്ടറി ആനന്ദ് നടത്തിയ ചര്‍ച്ചയിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പങ്കാളികളാവുന്നത് സംബന്ധിച്ച ധാരണയിലെത്തിയത്. 128 പേര്‍ മത്സര രംഗത്ത് ഉണ്ടാവുമെന്നാണ് സൂചന.

അതേസമയം, വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് ഫാന്‍സ് അസോസിയേഷന്റെ നീക്കം എന്ന വാദങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് ഫാന്‍സ് അസോസിയേഷന്‍. നേരത്തെ വിജയ്‌യുടെ പേരില്‍ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കാന്‍ ശ്രമിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു നീക്കം. എന്നാല്‍ നിലപാട് തള്ളി വിജയ് തന്നെ രംഗത്ത് എത്തിയിരുന്നു.

Next Story

Popular Stories