Top

ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഒമാന്‍

നിറത്തിന്റെയും മതത്തിന്റെയും പേരിലുള്ള ആക്രമണം ഒമാനിലും മസ്‌കത്തിലും കുറവാണ്

27 Aug 2022 7:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഒമാന്‍
X

മസ്‌കത്ത്: ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഒമാന്‍. സുരക്ഷാ ഘടകങ്ങളുടെയും കുറ്റകൃത്യങ്ങളുടെ കുറവിന്റെയും അടിസ്ഥാനത്തില്‍ സെര്‍ബിയന്‍ ഡേറ്റാബേസ് ഏജന്‍സിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ പട്ടികയിലാണ് നാലാം സ്ഥാനത്തേക്ക് ഓമാന്‍ പരിഗണിക്കപ്പെട്ടത്.

ഒമാന്റ സുരക്ഷാ നിരക്ക് 80.01ഉം ക്രൈം നിരക്ക് 19.99ഉം ആണ്. ഖത്തര്‍, യുഎഇ, തായ്വാന്‍ എന്നിവയാണ് ഒമാന്‍ മുമ്പിലുള്ള മറ്റ് രാജ്യങ്ങള്‍. ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ലോകത്ത് 20-ാം സ്ഥാനത്താണ്. മസ്‌കത്തിന്റെ സുരക്ഷാ നിരക്ക് 79.46ഉം ക്രൈം നിരക്ക് 20.54ഉം ആണ്.

നമ്പെയോയുടെ റിപ്പോര്‍ട്ട് പ്രകാരം മസ്‌കത്തില്‍ കുറ്റകൃത്യ നിരക്ക് ഏറ്റവും കുറവാണ്. കൊലപാതകം, മോഷണം, ഭവനഭേദം, നിറത്തിന്റെയും മതത്തിന്റെയും പേരിലുള്ള ആക്രമണം എന്നിവയെല്ലാം ഒമാനിലും മസ്‌കത്തിലും കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി തനിയെ നടക്കുമ്പോഴുള്ള സുരക്ഷയില് 76.80 പോയിന്റുണ്ട്. അന്തരീക്ഷ മലനീകരണം കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒമാന്‍ ഒന്നാമതാണ്.

STORY HIGHLIGHTS: Oman is among the four safest countries in the world

Next Story