Top

കടൽ മാർഗം അനധികൃതമായി പ്രവേശിക്കാൻ ശ്രമം; ഒമാനിൽ 52 പേർ അറസ്റ്റിൽ

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുളളവരാണ് അറസ്റ്റിലായ 52 പേരും.

10 April 2022 11:55 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കടൽ മാർഗം അനധികൃതമായി പ്രവേശിക്കാൻ ശ്രമം; ഒമാനിൽ 52 പേർ അറസ്റ്റിൽ
X

മസ്‍കത്ത്: കടൽ മാർഗം അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 52 പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലാണ് സംഭവം. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുളളവരാണ് അറസ്റ്റിലായ 52 പേരും.

തീര പ്രദേശത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മൂന്ന് ബോട്ടുകൾ പിടിച്ചെടുത്തതായി ഒമാൻ കോസ്റ്റ് ഗാർഡ് പൊലീസ് അറിയിച്ചു. അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യത്തേക്ക് പ്രവേശിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. പിടിക്കപ്പെട്ടവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

STORY HIGHLIGHTS: in Oman 52 arrested for trying to enter illegally

Next Story