Top

മസ്‌കറ്റില്‍ 1000 കിലോ ചെമ്മീന്‍ പിടികൂടി; നിയമലംഘകര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

ഒമാനില്‍ ചെമ്മീന്‍ പിടിത്തത്തിനും വ്യാപാരത്തിനും നിരോധനം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം

8 Aug 2022 11:36 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മസ്‌കറ്റില്‍ 1000 കിലോ ചെമ്മീന്‍ പിടികൂടി; നിയമലംഘകര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
X

മസ്‌കറ്റ്: ഗവര്‍ണറേറ്റില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച ചെമ്മീന്‍ പിടികൂടി. ഒമാനില്‍ ചെമ്മീന്‍ പിടിത്തത്തിനും വ്യാപാരത്തിനും നിരോധനം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. ഈ കാലയളവില്‍ രാജ്യത്ത് കൃഷി ചെയ്തതും ഇറക്കുമതി ചെയ്യുന്നതുമായ ചെമ്മീനുകള്‍ക്ക് മാത്രമാണ് വില്‍പ്പനാനുമതി.

ഫിഷറീസ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ചെമ്മീന്‍ പിടികൂടിയത്. കൃഷി,മത്സ്യബന്ധന സമ്പത്ത്,ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS: 1000 kg of shrimps were caught in Muscat

Next Story