Top

കാറിൽ പിന്തുടർന്ന് സ്ത്രീകളെ കമന്റടിച്ചു; മരത്തിൽ കെട്ടിയിട്ട് കണക്കിന് തല്ലി നാട്ടുകാർ, കേസ്

കൃഷ്ണ​ഗിരിക്കടത്തുള്ള ധർമപുരി-തിരുപ്പത്തൂർ ഹൈവേയിലൂടെ ചരക്ക് വാഹനത്തിൽ ​ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളെ ഏഴംഘ സംഘം കമന്റടിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം

29 Sep 2021 1:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാറിൽ പിന്തുടർന്ന് സ്ത്രീകളെ കമന്റടിച്ചു; മരത്തിൽ കെട്ടിയിട്ട് കണക്കിന് തല്ലി നാട്ടുകാർ, കേസ്
X

ചെന്നൈ: കാറിൽ സ്ത്രീകളെ കമന്റടിച്ച യുവാക്കളെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്കടുത്താണ് സംഭവം. യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓടി രക്ഷപ്പെട്ട സംഘത്തിലെ നാല് പേർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാവരും മദ്യുപിച്ചിരുന്നതായിട്ടാണ് പരാതിക്കാരായ സ്ത്രീകൾ പറയുന്നത്.

കൃഷ്ണ​ഗിരിക്കടത്തുള്ള ധർമപുരി-തിരുപ്പത്തൂർ ഹൈവേയിലൂടെ ചരക്ക് വാഹനത്തിൽ ​ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളെ ഏഴംഘ സംഘം കമന്റടിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ത്രീകളെ കമന്റടിക്കുന്ന ശ്രദ്ധയിൽപ്പെട്ട ചരക്ക് വാഹനത്തിന്റെ ഡ്രൈവർ വണ്ടി തിരിക്കാൻ ശ്രമിച്ചു. ഇതോടെ യുവാക്കളുടെ സംഘം ഡ്രൈവറുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇവർ ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തു.

ഇതോടെ ചരക്ക് വാഹനത്തിലുണ്ടായിരുന്ന സ്ത്രീകൾ ബഹളം വെച്ചു. സമീത്തുണ്ടായിരുന്നവരെല്ലാം സ്ഥലത്തേക്ക് വന്നു. സ്ഥിതി​ഗതികൾ മോശമാണെന്ന് മനസിലാക്കിയ യുവാക്കളുടെ സംഘത്തിലെ നാല് പേർ ഓടി രക്ഷപ്പെട്ടു. മൂന്ന് പേരെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Popular Stories

    Next Story