Top

അജയ് ദേവ്ഗണിന്റെ സിനിമയിലേത് പോലെ സ്റ്റണ്ട്; രണ്ട് കാറുകളും ബെെക്കും സഹിതം യുവാവ് പിടിയിൽ

ബോളിവുഡ് നായകൻ അജയ് ദേവ്ഗൺ ആദ്യ ചിത്രമായ 'ഫൂൽ ഓർ കാന്റേ'യിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും,'ഗോൽമാൽ റിട്ടേൺസി'ൽ കാറിലും സ്റ്റണ്ട് നടത്തുന്ന രം​ഗങ്ങളുണ്ട്. ഇതിന് സമാനമായ രം​ഗങ്ങളാണ് യുവാവ് അനുകരിച്ചത്.

22 May 2022 11:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അജയ് ദേവ്ഗണിന്റെ സിനിമയിലേത് പോലെ സ്റ്റണ്ട്; രണ്ട് കാറുകളും ബെെക്കും സഹിതം യുവാവ് പിടിയിൽ
X

നോയിഡ: സിനിമയിലേതുപോലെ കാറുകളും ബെെക്കും ഉപയോ​ഗിച്ച് സാഹസം കാണിച്ചതിന് യുവാവ് അറസ്റ്റിൽ. ബോളിവുഡ് നായകൻ അജയ് ദേവ്ഗൺ സ്റ്റെെലിൽ സ്റ്റണ്ട് നടത്തിയതിനാണ് യുവാവിനെ പൊലീസ് പിടികൂടിയത്. നോയിഡ സ്വദേശിയായ രാജീവ് (21) ആണ് രണ്ടു എസ്‌യുവി കാറുകളും ബൈക്കും സഹിതം പിടിയിലായത്. അപകടകരമായ രീതിയിൽ ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയ യുവാവിനെ പിടികൂടിയെന്ന് സെക്ടർ 113 പൊലീസ് ട്വിറ്റിലൂടെ അറിയിച്ചു.

ബോളിവുഡ് നായകൻ അജയ് ദേവ്ഗൺ ആദ്യ ചിത്രമായ 'ഫൂൽ ഓർ കാന്റേ'യിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും,'ഗോൽമാൽ റിട്ടേൺസി'ൽ കാറിലും സ്റ്റണ്ട് നടത്തുന്ന രം​ഗങ്ങളുണ്ട്. ഇതിന് സമാനമായ രം​ഗങ്ങളാണ് യുവാവ് അനുകരിച്ചത്. പ്രതി വാഹനങ്ങളിൽ സ്റ്റണ്ട് നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു. ഇതെത്തുടർന്ന് മോട്ടോർ വെഹിക്കിൾ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.

പ്രചരിച്ച വീഡിയോയിൽ നിന്ന് സൊരാഖ ഗ്രാമത്തിലെ രാജീവാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാൾ സ്റ്റണ്ടിനുപയോ​ഗിച്ച രണ്ട് ടയോട്ട ഫോർച്ച്യൂണറുകളിൽ പിടിച്ചെടുത്തു. ഇതിൽ ഒന്ന് ഇയാളുടെ കുടുംബത്തിലേയും മറ്റൊന്ന് ബന്ധുവിന്റേതുമാണ്. പിടിച്ചെടുത്ത ബൈക്ക് ഇയാളുടെ വീട്ടിൽ ഉപയോഗിക്കുന്നതാണ്. ഇത്തരം വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കലാണ് തൊഴിൽരഹിതനായ ഇയാളുടെ വിനോദമെന്നും ഇയാൾ ഉന്നർന്ന കുടുംബാംഗമാണെന്നും പൊലീസ് അറിയിച്ചു.

Story Highlights: Stunt like in the movie; man arrested with two cars and B​ike

Next Story