Top

മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി; പങ്കാളികളായി ആയിരങ്ങള്‍

ഇതിനോടനുബന്ധിച്ച് നടന്ന ഖതമ് ദുആ സദസ്സ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

7 Aug 2022 5:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി; പങ്കാളികളായി ആയിരങ്ങള്‍
X

തിരൂരങ്ങാടി: 184-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് ഇന്നലെ കൊടിയിറങ്ങി. അന്നദാനത്തിന്റെ പുണ്യം നുകര്‍ന്ന് വിശ്വസികള്‍ ഒരുമിച്ചു കൂടിയ പ്രാര്‍ത്ഥനാസംഗമത്തോടെയാണ് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആണ്ടുനേര്‍ച്ച സമാപിച്ചത്. ഇതിനോടനുബന്ധിച്ച് നടന്ന ഖതമ് ദുആ സദസ്സ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.



പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് രാവിലെ നടന്ന ചടങ്ങില്‍ അന്നദാനം ഉദ്ഘാടനം ചെയ്തത്. സയ്യിദ് ആബിദ്ഹുസൈന്‍ തങ്ങള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഒരാഴ്ച നീണ്ടു നിന്ന ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി എംഎംഎല്‍എ, ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ പി ഉണ്ണികൃഷ്ണന്‍, കെ എം സൈതലവി ഹാജി, യു ശാഫി ഹാജി, സി എച്ച് ത്വയ്യിബ് ഫൈസി, സി കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരുലക്ഷം പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്തു. ഒരാഴ്ച നീണ്ടു നിന്ന ആണ്ടുനേര്‍ച്ചയുടെ ഭാഗമായി മതപ്രഭാഷണങ്ങള്‍, അനുസ്മരണസമ്മേളനം, മജ്‌ലിസുന്നൂര്‍ ആത്മീയസദസ്സ്, സ്വലാത്ത് സംഗമം, ബിരുദദാന സമ്മേളനം, മഖാം സിയാറത്ത് തുടങ്ങിയവ നടന്നു.

Story highlights: Mamburam has flagged down for the first year; Thousands as participants

Next Story