Top

മധു കൊലക്കേസ് പ്രതി ബ്രാഞ്ച് സെക്രട്ടറിയാവണ്ട; തീരുമാനം അതിവേ​ഗം തിരുത്തി സിപിഐഎം

സമൂഹ മാധ്യമങ്ങളിൽ ഷംസുദ്ദീനെതിരെയും സിപിഐഎമ്മിനെതിരെയും വിമർശനമുയർന്നതിന് ശേഷമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.

22 Sep 2021 12:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മധു കൊലക്കേസ് പ്രതി ബ്രാഞ്ച് സെക്രട്ടറിയാവണ്ട; തീരുമാനം അതിവേ​ഗം തിരുത്തി സിപിഐഎം
X

അട്ടപ്പാടിയിൽ മധു കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയ തീരുമാനം മരവിപ്പിച്ച് സിപിഐഎം ഏരിയാ നേതൃത്വം. ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറിയാക്കി നിയമിച്ച ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. ലോക്കൽ കമ്മറ്റിയാണ് മധു വധക്കേസിലെ മൂന്നാം പ്രതിയായ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എന്നാൽ വിമർശനം ശക്തമായതോടെ ഷംസുദ്ദീനെ മാറ്റി ഹരീഷിനെ ഉത്തരവാദിത്വം ഏൽപ്പിക്കാൻ ഏരിയാ സെക്രട്ടറി നിർദേശിക്കുകയാണ്.

സമ്മളേനത്തിൽ പങ്കെടുത്ത ഏരിയാ കമ്മറ്റി പ്രതിനിധിയുടെ എതിർപ്പിനെ മറികടന്നാണ് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത്, ഇത് അറിഞ്ഞ ഉടൻ ഇടപെടലുണ്ടായി. സമ്മേളനത്തിൽ തന്നെ ഷംസുദ്ദീനെ മാറ്റിയെന്ന് ഏരിയാ സിപിഐഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സിപി ബാബു റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. മുക്കാലി ബ്ര‍ാഞ്ച് സമ്മേളനത്തിലുണ്ടായ നാടകീയ സംഭവങ്ങളെക്കുറിച്ച് കൃത്യമായ വിവരമില്ലെന്നും സിപി ബാബു പറഞ്ഞു.സമൂഹ മാധ്യമങ്ങളിൽ ഷംസുദ്ദീനെതിരെയും സിപിഐഎമ്മിനെതിരെയും വിമർശനമുയർന്നതിന് ശേഷമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.

2018 ഫെബ്രുവരി 22നായിരുന്നു കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലപാതകം നടന്നത്. അട്ടപ്പാടി മുക്കാലി മേഖലയിലെ കടകളിൽനിന്ന് ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം മധുവിനെ കെട്ടിയിട്ട് മർദിച്ചത്. തുടർന്ന്, പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിക്ക് മധു മരിക്കുകയായിരുന്നു.17 വയസുമുതൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു മധു. കേസിൽ ശക്തമായ അന്വേഷണം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് വിമർശനങ്ങൾക്കിടയാണ് പുതിയ വിവാദം.

Popular Stories

    Next Story