Top

'മോന്‍സന്റെ അടുത്ത് പോയി, പോയിരുന്നു; പത്ത് ദിവസം കിടന്നാല്‍ പറയാനുള്ള നെഞ്ചൂക്ക് എനിക്കുണ്ട്'; കെ സുധാകരന്‍

ചികിത്സയ്ക്ക് പോയാല്‍ നിങ്ങള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങി പരിശോധിക്കാറുണ്ടോ..? അവിടെ ചികിത്സയെടുക്കാന്‍ പ്രമുഖരായ പലരും പോകാറുണ്ട്.

29 Sep 2021 9:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സന്റെ അടുത്ത് പോയി, പോയിരുന്നു; പത്ത് ദിവസം കിടന്നാല്‍ പറയാനുള്ള നെഞ്ചൂക്ക് എനിക്കുണ്ട്; കെ സുധാകരന്‍
X

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ചികിത്സയ്ക്ക് മാത്രമാണ് പോയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സന്റെ കൈയ്യില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

സുധാകരന്റെ വാക്കുകള്‍

ഞാനെന്ത് തെറ്റ് ചെയ്താലും പൊതുസമൂഹത്തിന് മുന്നില്‍ പറയുന്ന വ്യക്തിയാണ്. എറണാകുളത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞത് അനുസരിച്ച് കണ്ണിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഡോ. മോന്‍സന്റെ അടുത്ത്് പോയി. പത്ത് ദിവസം കിടന്നുവെന്നൊക്കെയാണ് മാധ്യമങ്ങള്‍ പറയുന്നത്. ഞാന്‍ നാലോ അഞ്ചോ തവണ പോയിട്ടുണ്ട്. വ്യത്യസ്ഥ സമയങ്ങളില്‍ പോയിട്ടുണ്ട്. 1.30 മണിക്കൂര്‍ ട്രീറ്റ്‌മെന്റ് എടുത്ത് തിരിച്ചുവരും. മോന്‍സന്റെ ആഢംബരമൊക്കെ കണ്ടാല്‍ ആരും വിശ്വസിച്ചു പോവും. ചികിത്സയ്ക്ക് ശേഷവും സംസാരിച്ചിട്ടുണ്ട്.

ചികിത്സയ്ക്ക് പോയാല്‍ നിങ്ങള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങി പരിശോധിക്കാറുണ്ടോ..? അവിടെ ചികിത്സയെടുക്കാന്‍ പ്രമുഖരായ പലരും പോകാറുണ്ട്. എത്രയോ സിനിമ നടന്മാര്‍ വന്നു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ സ്വര്‍ണവിഗ്രഹം പോലെ സംരക്ഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ വരെ സ്ഥിരം താവളമാക്കിയ സ്ഥലത്ത് ഞാന്‍ പോകാന്‍ ശങ്കിക്കണമെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്. അദ്ദേഹത്തിന് വക്കീല്‍ നോട്ടീസ് അയക്കും നടപടിയുമായി മുന്നോട്ടുപോകും. ഇന്നുവരെ ഒരു നയാ പൈസ ഞാന്‍ വാങ്ങുകയോ ചോദിക്കുകയോ ചെയ്തിട്ടില്ല. ഞാനൊരു രാഷ്ട്രീയക്കാരനാണ് മോന്‍സന്റെ കൈയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ടില്ല.

Popular Stories

    Next Story