സൂപ്പർ സ്റ്റാർ കല്യാണി ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രം ഓണം റിലീസിന്

സൂപ്പർസ്റ്റാർ കല്യാണി ഓണം റിലീസിങ്ങിന് തയ്യാറാകുന്നു

dot image

രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി ഓണം റിലീസിങ്ങിന് തയ്യാറാകുന്നു. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഡയാന ഹമീദ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത്‌ ബാബു, ശരൺ, ആതിര മാധവ്, ഗാധ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. ഗാനരചന രജീഷ്.വി രാജ.സംഗീതം സുരേഷ് കാർത്തിക്. ഹരിശങ്കർ, ചിൻമയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

വിപിൻ രാജ് ആണ് ക്യാമറ, എഡിറ്റിംഗ് ഹരി ഗീത സദാശിവൻ,കൺട്രോളർ ക്ലമന്റ് കുട്ടൻ. മേക്കപ്പ് എൽദോസ്. കോസ്റ്റുംസ് സുനീത. ആർട്ട്‌ സുബാഹു മുതുകാട്. സ്റ്റണ്ട് ബ്‌റൂസ്‌ലി രാജേഷ്,.നൃത്തം ആന്റോ ജീൻ പോൾ. പ്രൊജക്റ്റ്‌ ഡിസൈനർ ജോബി ജോൺ. പി ആർ ഒ: എം കെ ഷെജിൻ.

dot image
To advertise here,contact us
dot image