1,862 കോടി രൂപ ആസ്തിയുള്ള ആമിർ ഖാന്റെ മകന്റെ യാത്ര ഓട്ടോറിക്ഷയിൽ

സ്വന്തം കാറിനെക്കാൾ പൊതുഗതാഗതമാണ് യാത്ര ചെയ്യാൻ സൗകര്യം

dot image

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. പിതാവ് ഒന്നിനും നിർബന്ധിക്കാറില്ലെന്നും മക്കൾക്ക് തങ്ങളുടെതായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ആമിർഖാന്റെ മകൻ ജുനൈദ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 1862 കോടി രൂപ ആസ്തിയുള്ള ആമിർ ഖാന്റെ മകൻ ജുനൈദിന്റെ യാത്ര മുംബൈ നഗരത്തിലെ ഓട്ടോറിക്ഷയിലാണെന്നാണ് പുറത്തുവരുന്ന കൗതുകകരമായ റിപ്പോര്‍ട്ട്.

ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറിന്റെ മകനായിട്ടു പോലും സ്വന്തമായൊരു കാർ വാങ്ങാത്തതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജുനൈദ്. 'സ്വന്തം കാറിനെക്കാൾ പൊതുഗതാഗതമാണ് യാത്ര ചെയ്യാൻ സൗകര്യം. ഞാൻ മുംബൈയിൽ റിക്ഷയിൽ സഞ്ചരിക്കാറുണ്ട്. ബസിലും പോകാറുണ്ട്. യാത്ര ചെയ്യാൻ എളുപ്പ മാർഗമാണിത്. പാർക്കിങ്ങിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല' എന്നാണ് ജുനൈദ് പറയുന്നത്.

പിതാവിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. സിനിമാ പരാജയങ്ങൾ അദ്ദേഹത്തെ ബാധിക്കുന്നുണ്ട്. എന്നാൽ സമയമെടുത്ത് അതിനെക്കുറിച്ച് പഠിച്ച്, തെറ്റ് സംഭവിച്ചത് എവിടെയെന്ന് കണ്ടെത്തി തിരുത്തി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. അതാണ് ഏറ്റവും നല്ല മാർഗമെന്നാണ് എനിക്കും തോന്നുന്നത് എന്നും ജുനൈദ് കൂട്ടി ചേർത്തു.

Also Read:

ആമിറിന്റെ പാത പിന്തുടർന്ന് അഭിനയത്തിലെത്തിയ ജുനൈദിന്റെ ആദ്യ ചിത്രം മഹാരാജ് നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

dot image
To advertise here,contact us
dot image