ഇനി വെറും സായി പല്ലവിയല്ല, ഡോ. സായി പല്ലവി; ഡിഗ്രി സ്വീകരിച്ചു, വീഡിയോ

ജോർജിയയിലെ ടിബിഎൽസി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സായി പല്ലവി എംബിബിഎസ് എടുത്തത്
ഇനി വെറും സായി പല്ലവിയല്ല, ഡോ. സായി പല്ലവി; ഡിഗ്രി സ്വീകരിച്ചു, വീഡിയോ

ഹൈദരാബാദ്: മലയാളത്തിന്റെ സ്വന്തം മലർ, തെന്നിന്ത്യൻ സൂപ്പർ നായിക സായി പല്ലവി എംബിബിഎസ് ബിരുദധാരിയായി. ജോർജിയയിലെ ടിബിഎൽസി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സായി പല്ലവി എംബിബിഎസ് എടുത്തത്. താരം കോണ്‍വൊക്കേഷന്‍ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും ഡിഗ്രി ഏറ്റുവാങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നുണ്ട്. താരത്തിന് നിരവധി പേർ കമന്റിലൂടെ ആശംസകളും നൽകിയിട്ടുണ്ട്.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായൺ' ആണ് സായി പല്ലവിയുടെ പുതിയ ചിത്രം. രാമയണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സീതയായാണ് നടി അഭിനയിക്കുന്നത്. രൺബീർ കപൂറാണ് രാമൻ. ആലിയ ഭട്ടിനെയാണ് സംവിധായകൻ സീതയായി പരിഗണിച്ചിരുന്നത്. എന്നാൽ താരം ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു.

2020ലാണ് നിർമ്മാതാവ് മധു മണ്ടേന നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണ ഒരുക്കുന്നതായി അറിയിച്ചത്. കന്നഡ താരം യഷ് രാവണനെ അവതരിപ്പിക്കും. കുംഭകർണ്ണനായി ബോബി ഡിയോളിനെയും കൈകേയിയായി ലാറ ദത്തയെയുമാണ് പരിഗണിക്കുന്നത്. 2024 മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. മൂന്ന് ഭാഗങ്ങളായാണ് സിനിമയൊരുങ്ങുന്നത്. 2025ലാണ് ആദ്യ ഭാഗത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.

ഇനി വെറും സായി പല്ലവിയല്ല, ഡോ. സായി പല്ലവി; ഡിഗ്രി സ്വീകരിച്ചു, വീഡിയോ
'ഹൃദയപൂർവം' മോഹൻലാൽ-സത്യൻ; പുതിയ ചിത്രത്തിന് പേരിട്ടു

Related Stories

No stories found.
logo
Reporter Live
www.reporterlive.com