'കുമ്മാട്ടിക്കളി'യിലൂടെ യുവൻ ശങ്കർ രാജ മലയാളത്തിലേക്ക്; ഓഡിയോ ലോഞ്ച് നിർവഹിച്ച് സുരേഷ് ഗോപി

യുവൻ ശങ്കർ രാജ ആദ്യമായി പാടുന്ന മലയാളം ചിത്രമാണ് കുമ്മാട്ടിക്കളി
'കുമ്മാട്ടിക്കളി'യിലൂടെ യുവൻ ശങ്കർ രാജ മലയാളത്തിലേക്ക്; ഓഡിയോ ലോഞ്ച് നിർവഹിച്ച് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രം 'കുമ്മാട്ടിക്കളി'യുടെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വച്ച് സുരേഷ് ഗോപിയും ചിത്രത്തിന്റെ നിർമാതാവ് ആർ ബി ചൗധരിയും ചേർന്ന് നിർവഹിച്ചു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിച്ചു ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി.

ചെന്നൈയിൽ സംവിധായകൻ പ്രിയദർശന്റെ സ്റ്റുഡിയോയിൽ വച്ചു നടന്ന ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ ആർ കെ വിൻസെന്റ് സെൽവ, പ്രോജക്ട് ഡിസൈനർമാരായ സജിത് കൃഷ്ണ, അമൃത അശോക്, ചിത്രത്തിലെ നടന്മാരായ റാഷിക് അജ്മൽ, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.

യുവൻ ശങ്കർ രാജ ആദ്യമായി പാടുന്ന മലയാളം ചിത്രമാണ് കുമ്മാട്ടിക്കളി. ആനന്ദം, കച്ചേരി ആരംഭം, ജില്ല ഉൾപ്പടെ തമിഴ് ചിത്രങ്ങളും കീർത്തിചക്ര, തങ്കമണി ഉൾപ്പടെയുള്ള മലയാള ചിത്രങ്ങളും നിർമിച്ച സൂപ്പർഗുഡ് ഫിലിംസിന്റെ 98 -മത് ചിത്രമാണ് ഇത്. പ്രിയമുടൻ, യൂത്ത് തുടങ്ങിയ വിജയ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ആർ കെ വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി.

മാധവ് സുരേഷിനൊപ്പം ലെന, ധനഞ്ജയ് , മൈം ഗോപി , ദിനേശ് , മേജർ രവി ,അസീസ് നെടുമങ്ങാട് എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധായാകന്റേതാണ്. ഛായാഗ്രഹണം : വെങ്കി വി, എഡിറ്റ് : ഡോൺ മാക്സ്, സംഭാഷണം : രമേഷ് അമ്മാനത്ത്, പ്രൊജക്റ്റ് ഡിസൈൻ : സജിത്ത് കൃഷ്ണ / അമൃത അശോക്. കോറിയോഗ്രാഫി: നോബിൾ. ആർട്ട് : റിയാദ് വി ഇസ്മായിൽ.

'കുമ്മാട്ടിക്കളി'യിലൂടെ യുവൻ ശങ്കർ രാജ മലയാളത്തിലേക്ക്; ഓഡിയോ ലോഞ്ച് നിർവഹിച്ച് സുരേഷ് ഗോപി
'എക്സ്ട്രാ ഡീസന്റാ'യി തന്നെ ചിത്രം പൂര്‍ത്തിയായി; ചിത്രങ്ങളുമായി അണിയറപ്രവർത്തകർ

സ്റ്റണ്ട് : ഫീനിക്സ് പ്രഭു / മാഫിയ ശശി. ഒറിജിനൽ സ്‌കോർ : ജാക്സൺ വിജയൻ / സുമേഷ് പരമേശ്വരൻ. പ്രൊഡക്ഷൻ കൺട്രോളർ : അമൃത മോഹൻ. കോസ്റ്റുംസ് : അരുൺ മനോഹർ. മേക്കപ്പ്: പ്രദീപ് രംഗൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മഹേഷ് മനോഹർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രജീഷ് പ്രഭാസൻ. അസ്സോസിയേറ്റ് ഡയറക്ടർ : രമേഷ് അമ്മാനത്ത്. സ്റ്റിൽസ് : ബവിഷ് ബാലൻ. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com