മറിമായം ടീമിന്റെ 'പഞ്ചായത്ത് ജെട്ടി'യുടെ റിലീസ് പ്രഖ്യാപിച്ചു

മറിമായം പരമ്പരയിലെ എല്ലാ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്
മറിമായം ടീമിന്റെ 'പഞ്ചായത്ത് ജെട്ടി'യുടെ റിലീസ് പ്രഖ്യാപിച്ചു

മറിമായം സീരിയൽ താരങ്ങളായ മണികണ്‌ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'പഞ്ചായത്ത് ജെട്ടി' യുടെ റിലീസ് പ്രഖ്യാപിച്ചു. ജൂലായ് 26 ന് ചിത്രം തിയേറ്ററുകളിലെത്തും. സപ്‌ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഗോവിന്ദ് ഫിലിംസിന്‍റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മണികണ്‌ഠൻ പട്ടാമ്പി, സലിം ഹസ്സൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണാ നായർ, രശ്‌മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്‌മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ തുടങ്ങി അൻപതിലേറെ അഭിനേതാക്കളാണ് വേഷമിടുന്നത്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് രഞ്ജിൻ രാജാണ്.

മറിമായം ടീമിന്റെ 'പഞ്ചായത്ത് ജെട്ടി'യുടെ റിലീസ് പ്രഖ്യാപിച്ചു
'മരണമാസ്സ്‌', ബേസിലിനെ നായകനാക്കി ടോവിനോ നിർമിക്കുന്ന ചിത്രം ആരംഭിച്ചു

സമകാലിക സംഭവങ്ങളെ വിശകലനം ചെയ്‌ത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ മറിമായം ടീം ഫീച്ചർ ഫിലിമുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. പരമ്പരയിലെ എല്ലാ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com