'ഞാൻ പ്രതീക്ഷിച്ചതിലും നൂറിരട്ടിയായിരുന്നു കൽക്കിയിൽ,എന്റെ സങ്കൽപ്പത്തിനും അപ്പുറത്തേക്ക്';അന്ന ബെൻ

'സിനിമയുടെ കാര്യമായതു കൊണ്ട് ഒന്നും പറയാൻ പറ്റില്ലാലോ,ചിലപ്പോൾ എഡിറ്റ് ചെയ്ത് കളയാനും സാധ്യത ഉണ്ട്'
'ഞാൻ പ്രതീക്ഷിച്ചതിലും നൂറിരട്ടിയായിരുന്നു കൽക്കിയിൽ,എന്റെ സങ്കൽപ്പത്തിനും അപ്പുറത്തേക്ക്';അന്ന ബെൻ

ബോക്സ് ഓഫീസ് കളക്ഷൻ ഗ്രാഫിനെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള കുതിപ്പാണ് നാഗ് അശ്വിന്റെ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എ ഡി' നടത്തുന്നത്. സിനിമയിൽ പ്രധാന പങ്കുവഹിച്ച താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മോളിവുഡിൽ നിന്ന് മൂന്ന് പേര്‍ കൽക്കിയുടെ ഭാഗമായപ്പോൾ കുറച്ച് സമയം മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് പ്രേക്ഷകരുടെ കൈയ്യടി വാങ്ങും വിധം പെർഫോം ചെയ്ത താരമാവുകയാണ് അന്ന ബെൻ.

താൻ പ്രതീക്ഷിച്ചതിലും നൂറിരട്ടിയാണ് കൽക്കിയിൽ കണ്ടതെന്നാണ് അന്ന ബെൻ പറയുന്നത്. ഗ്രീൻ സ്ക്രീനിൽ അഭിനയിച്ച താൻ തിയേറ്ററിൽ എല്ലാ സാങ്കേതിക മികവോടെയും കാണാൻ കഴിഞ്ഞതിലും കൽക്കി എന്ന വലിയ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും വലിയ സന്തോഷമുണ്ടെന്നാണ് താരം റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

സിനിമയിൽ ഇത്ര സ്ക്രീൻ ടൈം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു. വലിയ ഒരു പ്രോജക്ടിന്റെ ഭാഗമാക്കുക എന്നതായിരുന്നു എന്നെ സിനിമയിലേക്ക് പ്രേരിപ്പിച്ച ഘടകം. അത് ഇപ്പോൾ എത്ര വലിയ റോൾ ആണെങ്കിലും ചെറിയ റോൾ ആണെങ്കിലും ചെയ്യുക എന്നതായിരുന്നു. ഷൂട്ടിംഗ് സമയത്ത് കുറച്ചധികം ആക്ഷനൊക്കെ ഉണ്ടായിരുന്നു. അതൊക്കെ സിനിമയാകുമ്പോൾ കാണാൻ കഴിയും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. സിനിമയുടെ കാര്യമായതു കൊണ്ട് ഒന്നും പറയാൻ പറ്റില്ലാലോ, ചിലപ്പോൾ എഡിറ്റ് ചെയ്ത് കളയാനും സാധ്യത ഉണ്ട്. ഇതൊരു വലിയ സിനിമ ആയിരിക്കും എന്നറിയാമായിരുന്നു പക്ഷെ ഇത്രയും എന്റെ സങ്കല്പത്തിൽ വന്നിരുന്നില്ല. ഞാൻ പ്രതീക്ഷിച്ചതിലും നൂറിരട്ടിയാണ് കൽക്കിയിൽ ഉള്ളത്.

കയ്റ എന്ന കഥാപാത്രത്തെയാണ് അന്ന ബെൻ അവതരിപ്പിച്ചത്. വളരെ കുറച്ച് സമയം മാത്രമാണ് അന്ന സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ദീപിക പദുക്കോൺ, പശുപതി എന്നിവരോടൊപ്പം കോമ്പിനേഷൻ സീനുകളിലും ഫൈറ്റ് സീനുകളിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം കൽക്കി 2898 എ ഡി ആഗോള തലത്തിൽ 500 കോടി താണ്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസാണ് ബോക്സ് ഓഫീസ് കളക്ഷൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വെറും നാല് ദിവസം കൊണ്ടാണ് 500 കോടി നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് ഒരു തെലുങ്ക് സിനിമയെ സംബന്ധിച്ചിടത്തോളം അഭിനന്ദനാർഹമാണ്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രഭാസിനെയും ദീപിക പദുക്കോണിനെയും കൂടാതെ അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി തിളങ്ങിയിട്ടുണ്ട്.

Watch Full Interview with Anna Ben

Related Stories

No stories found.
logo
Reporter Live
www.reporterlive.com