സുരാജിന് ഇത് 'എക്സ്ട്രാ ഡീസന്റ്' പിറന്നാൾ; പുതിയ പോസ്റ്റർ പുറത്ത്

ഇന്നലെ സിനിമയുടെ സെറ്റിൽ പിറന്നാൾ ആഘോഷവും നടന്നിരുന്നു
സുരാജിന് ഇത് 'എക്സ്ട്രാ ഡീസന്റ്' പിറന്നാൾ; പുതിയ പോസ്റ്റർ പുറത്ത്

മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട് അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിർമ്മാണത്തിലേക്കു കൂടി ചുവടുവെച്ച ചിത്രമാണ് എക്സ്ട്രാ ഡീസന്റ്. താരത്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് സിനിമയുടെ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇ ഡിയുടെ അണിയറപ്രവർത്തകർ. ഒപ്പം പ്രിയതാരത്തിന് സഹപ്രവർത്തകർ പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. നടന്റെ ജന്മനാളും ജന്മദിനവും അടുത്തടുത്ത ദിവസങ്ങളിലായതിനാൽ ഇന്നലെ സിനിമയുടെ സെറ്റിൽ പിറന്നാൾ ആഘോഷവും നടന്നിരുന്നു.

അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എക്‌സ്ട്രാ ഡീസന്റ്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായിക. ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികയിൽ ഷൂട്ടിംഗ് ആരംഭിച്ച ഇ ഡിയുടെ ചിത്രീകരണം ഇപ്പോൾ പാലക്കാട് പുരോഗമിക്കുകയാണ്.

സുരാജിന് ഇത് 'എക്സ്ട്രാ ഡീസന്റ്' പിറന്നാൾ; പുതിയ പോസ്റ്റർ പുറത്ത്
വിശാൽ കൃഷ്ണമൂർത്തി 4K മികവോടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്; ദേവദൂതൻ റീ റിലീസ് ഫസ്റ്റ് ലുക്ക്

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com