'നൈറ്റ് അറ്റ് ദ മ്യൂസിയം' താരം ബിൽ കോബ്സ് അന്തരിച്ചു

2020 ല്‍ റിലീസ് ചെയ്ത 'ബ്ലോക്ക് പാര്‍ട്ടി'യാണ് അദ്ദേഹം വേഷമിട്ട അവസാന ചിത്രം
'നൈറ്റ് അറ്റ് ദ മ്യൂസിയം' താരം ബിൽ കോബ്സ് അന്തരിച്ചു

ഹോളിവുഡ് നടനും ടെലിവിഷന്‍ താരവുമായ ബില്‍ കോബ്‌സ് (90) അന്തരിച്ചു. കാലിഫോര്‍ണിയയിലെ റിവര്‍സൈഡിലെ വസതിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളുെ തുടര്‍ന്നായിരുന്നു അന്ത്യം. 1934 ല്‍ ഒഹായോയിലെ ക്ലീവ്‌ലാന്റിൽ ജനിച്ച ബില്‍ കോബ്‌സിന്റെ മാതാപിതാക്കൾ കെട്ടിട നിര്‍മാണ തൊഴിലാളികളായിരുന്നു.

യു എസ് എയര്‍ ഫോഴ്‌സില്‍ റഡാര്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത താരത്തിന്റെ സ്വപ്നം സിനിമ തന്നെയായിരുന്നു. അഭിനയ മോഹവുമായി ജോലി ഉപേക്ഷിച്ച് ന്യൂയോര്‍ക്കിലേക്ക് ചേക്കേറിയ ബിൽ കോബ്സ് ടാക്‌സി ട്രൈവറായും കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരനായും ആദ്യകാലത്ത് ഉപജീവനമാര്‍ഗം കണ്ടെത്തി.

അമേരിക്കൻ തിയേറ്റർ ആർട്ടിസ്റ്റായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ബിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം 1974-ൽ പുറത്തിറങ്ങിയ 'ദ ടേക്കിങ് ഓഫ് പെലം വണ്‍ ടു ത്രീ' ആണ്. പിന്നീട് ദ ഹിറ്റലര്‍, ദ ബ്രദര്‍ ഫ്രം അനതര്‍ പ്ലാനെറ്റ്, നൈറ്റ് അറ്റ് ദ മ്യൂസിയം, ഐ വില്‍ ഫ്‌ലൈ എവേ, തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. ടെലിവിഷന്‍ രംഗത്തും കോബ്സ് നടനായി.

'ഡിനോ ഡനാ' എന്ന സീരീസിലെ അഭിനയത്തിന് ടേ ടൈം എമ്മി പുരസ്‌കാരം ബിൽ കോബ്സ് സ്വന്തമാക്കി. 2020 ല്‍ റിലീസ് ചെയ്ത 'ബ്ലോക്ക് പാര്‍ട്ടി'യാണ് അദ്ദേഹം വേഷമിട്ട അവസാന ചിത്രം. ശേഷം ഏറ കാലമായി വിശ്രമത്തിലായിരുന്നു.

'നൈറ്റ് അറ്റ് ദ മ്യൂസിയം' താരം ബിൽ കോബ്സ് അന്തരിച്ചു
നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൽക്കിയെത്തി; ആഘോഷമാക്കി ഇന്ത്യൻ സിനിമ

Related Stories

No stories found.
logo
Reporter Live
www.reporterlive.com