പ്രശാന്ത് നീൽ-എൻടിആർ ടീമിന്റെ 'ഡ്രാഗൺ'; വില്ലനായി ബോബി ഡിയോൾ?

സിനിമയിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായെത്തുമെന്നാണ് റിപ്പോർട്ട്
പ്രശാന്ത് നീൽ-എൻടിആർ ടീമിന്റെ 'ഡ്രാഗൺ'; വില്ലനായി ബോബി ഡിയോൾ?

കെജിഎഫ്, സലാർ എന്നീ സിനിമകളിലൂടെ ഇന്ത്യയിൽ ഉടനീളം ആരാധകരെ സൃഷ്‌ടിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. അദ്ദേഹത്തിന്റെ അടുത്ത ചിത്രം തെലുങ്ക് താരം ജൂനിയർ എൻടിആറിനൊപ്പം എന്ന വാർത്ത ആരധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വലിയ അപ്ഡേറ്റാണ് വന്നിരിക്കുന്നത്.

ഡ്രാഗൺ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായെത്തുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. അനിമൽ എന്ന സിനിമയിലെ നടന്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലേക്ക് അണിയറപ്രവർത്തകർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്.

പ്രശാന്ത് നീൽ-എൻടിആർ ടീമിന്റെ 'ഡ്രാഗൺ'; വില്ലനായി ബോബി ഡിയോൾ?
'പാട്ട്... അടി... ആട്ടം... റിപ്പീറ്റ്'; പ്രഭുദേവ ചിത്രം പേട്ടറാപ്പിന്റെ ടീസർ റിലീസ് ചെയ്തു

ചിത്രത്തിൽ രശ്‌മിക മന്ദാന നായികയാകുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ചിത്രീകരണം ഈ ആഗസ്റ്റിൽ ആരംഭിക്കുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ ഏപ്രിലിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാന്‍ അണിയറപ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ജൂനിയർ എൻടിആറിന്റെ ദേവര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയത് മൂലമാണ് പ്രശാന്ത് നീൽ സിനിമ ആഗസ്റ്റിലേക്ക് മാറ്റിയത്. പ്രശാന്ത് നീലിന്റെ മുൻ സിനിമകൾ പോലെ ജൂനിയർ എൻടിആർ ചിത്രവും രണ്ടു ഭാഗങ്ങളായാണ് ഒരുങ്ങുന്നത് എന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com