വി ആർ വെയ്റ്റിംഗ്; മുരുഗദോസ്-സൽമാൻ ഖാൻ ടീമിന്റെ 'സിക്കന്ദറി'ന് തുടക്കം

രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിൽ സത്യരാജ് വില്ലൻ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്
വി ആർ വെയ്റ്റിംഗ്; മുരുഗദോസ്-സൽമാൻ ഖാൻ ടീമിന്റെ 'സിക്കന്ദറി'ന് തുടക്കം

സൽമാൻ ഖാൻ നായകനാകുന്ന അടുത്ത ആക്ഷൻ എന്റർടെയ്നർ 'സിക്കന്ദറി'ന്റെ വാർത്തകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എ ആർ മുരുഗദോസ് വീണ്ടും ഹിന്ദിയിലേക്ക് തിരിച്ചുവരവ് നടത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ബിടിഎസ് ചിത്രങ്ങൾ സൽമാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിൽ സത്യരാജ് വില്ലൻ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. ഏറെ വ്യത്യസ്തമായ കഥാപാത്രമായായിരിക്കും സത്യരാജ് എത്തുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2025 ഈദ് റിലീസായി ആയിരിക്കും സിക്കന്ദർ എത്തുക.

ഒരു ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്. 400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകളുമുണ്ട്.

വി ആർ വെയ്റ്റിംഗ്; മുരുഗദോസ്-സൽമാൻ ഖാൻ ടീമിന്റെ 'സിക്കന്ദറി'ന് തുടക്കം
പ്രണയജോഡികളായി ദുൽഖറും മീനാക്ഷി ചൗധരിയും; ലക്കി ഭാസ്കറിലെ ആദ്യ ഗാനം റിലീസ് ചെയ്തു

സിക്കന്ദർ കൂടാതെ 'ടൈഗർ വേഴ്‌സസ് പഠാനാ'ണ് സൽമാന്റെ മറ്റ് ലൈനപ്പുകൾ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേര് പോലെ തന്നെ ടൈഗറും പഠാനും ഒരുമിച്ചെത്തുന്നത് കാണാൻ ആരാധകർ ആകാംക്ഷ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com