'എന്നോട് ഒന്നും പറഞ്ഞിട്ടില്ല'; സൊനാക്ഷിയുടെ വിവാഹ വാർത്തകളിൽ പ്രതികരിച്ച് ശത്രുഘന് സിന്ഹ

തങ്ങളുടെ അനുഗ്രഹം മകൾക്കൊപ്പമുണ്ടാകുമെന്നും ശത്രുഘന് സിൻഹ പറഞ്ഞു

dot image

നടി സൊനാക്ഷി സിൻഹയും നടന് സഹീർ ഇക്ബാലും വിവാഹിതരാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജൂൺ 23 ന് മുംബൈയിലായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല് മകളുടെ വിവാഹം സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നാണ് രാഷ്ട്രീയക്കാരനും നടനുമായ പിതാവ് ശത്രുഘന് സിൻഹ പറയുന്നത്.

താൻ ഡൽഹിയിലെത്തിയപ്പോൾ മാധ്യമങ്ങൾ മകളുടെ വിവാഹം സംബന്ധിച്ച് ചോദിക്കുന്നു. എന്നാൽ മാധ്യമങ്ങൾ അറിഞ്ഞ കാര്യങ്ങൾ മാത്രമേ തനിക്കും അറിയൂ. മകൾ വിവാഹിതയാകുന്നുണ്ടോ എന്നാണ് ചോദ്യമെങ്കിൽ തന്നോട് ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മറുപടി. മകൾ അറിയിക്കുമ്പോൾ താനും ഭാര്യയും ചടങ്ങില് പങ്കെടുക്കും. തങ്ങളുടെ അനുഗ്രഹം മകൾക്കൊപ്പമുണ്ടാകുമെന്നും ശത്രുഘന് സിൻഹ പറഞ്ഞു.

മകളുടെ തീരുമാനത്തിൽ തങ്ങൾക്ക് വിശ്വാസമുണ്ട്. അവൾ തെറ്റായത് ഒന്നും ചെയ്യില്ല. ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അവകാശം സൊനാക്ഷിക്കുണ്ട്. മകളുടെ കല്യാണം എവിടെ നടന്നാലും ചടങ്ങുകൾക്ക് മുന്നിൽ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കമൽഹാസനെ തൊടാൻ പറ്റുമോ എന്ന് അറിയില്ലായിരുന്നു, പിന്നീട് അദ്ദേഹത്തിന് ഞാൻ ഷോട്ട് എടുത്തു: റിയാസ് ഖാൻ

'മകളുടെ വിവാഹ വിവരം മാധ്യമങ്ങള് അറിഞ്ഞിട്ടും നിങ്ങള് ഇതുവരെ അറിഞ്ഞില്ലേ എന്ന ചോദ്യങ്ങൾക്ക് ഒരു മറുപടിയേയുള്ളൂ, ഇപ്പോഴത്തെ കുട്ടികൾ മാതാപിതാക്കളോട് അനുവാദം വാങ്ങില്ല. അവര് അക്കാര്യം അറിയിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അവള് അറിയിക്കുന്നതിനായി ഞാനും ഭാര്യയും കാത്തിരിക്കുകയാണ്,' എന്ന് അദ്ദേഹം പ്രതികരിച്ചു.

dot image
To advertise here,contact us
dot image