ധനുഷിന്റെ രായൻ എന്നെത്തും?; ഒടുവിൽ തീരുമാനമറിയിച്ച് നിർമ്മാതാക്കൾ

കഴിഞ്ഞ വർഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്
ധനുഷിന്റെ രായൻ എന്നെത്തും?; ഒടുവിൽ തീരുമാനമറിയിച്ച് നിർമ്മാതാക്കൾ

തെന്നിന്ത്യൻ താരം ധനുഷിന്റെ 50-ാം ചിത്രം എന്നതിനാൽ തന്നെ 'രായന്' മേൽ വലിയ ഹൈപ്പുണ്ട്. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് ഈ അടുത്താണ് നടന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. ചിത്രം ജൂലൈ 26നായിരിക്കും റിലീസ് ചെയ്യുക.

കഴിഞ്ഞ വർഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാറാൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ധനുഷിന്റെ രായൻ എന്നെത്തും?; ഒടുവിൽ തീരുമാനമറിയിച്ച് നിർമ്മാതാക്കൾ
ഈ വില്ലൻ തന്നെ ഷോ സ്റ്റീലർ; കൽക്കി ട്രെയ്‌ലർ റിലീസിന് പിന്നാലെ ചർച്ചയായി കമൽഹാസന്റെ മേക്കോവർ

കാളിദാസ് ജയറാം, നിത്യ മേനൻ, സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com