അതും ഉറപ്പിച്ചു; സൂര്യയുടെ നായികയായി പൂജ ഹെഗ്ഡെ

ചിത്രത്തിൽ ജയറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്
അതും ഉറപ്പിച്ചു; സൂര്യയുടെ നായികയായി പൂജ ഹെഗ്ഡെ

കാർത്തിക് സുബ്ബരാജ്-സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി പൂജ ഹെഗ്ഡെ. സൂര്യ 44 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൂജ നായികയായേക്കുമെന്ന വാർത്തകൾ നേരത്തെ എത്തിയിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. പൂജയെ സ്വാഗതം ചെയ്തുകൊണ്ട് കാർത്തിക് സുബ്ബരാജ് താരത്തിന്റെ പോസ്റ്റർ പങ്കുവെച്ചു.

ചിത്രത്തിൽ ജയറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'ലവ് ലാഫ്‌റ്റർ വാർ' എന്ന ടാഗ്‌ലൈനോടെയുള്ള സിനിമ ആക്ഷനും പ്രാധാന്യം നൽകുന്ന പ്രണയകഥയായിരിക്കുമെന്നാണ് സൂചന. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ജൂൺ ആദ്യവാരം ആൻഡമാനിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മലയാളത്തിൽ നിന്ന് ജോജു ജോർജും സിനിമയിൽ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ കാർത്തിക് സുബ്ബരാജിന്റെ 'ജഗമേ തന്തിരം' എന്ന സിനിമയിലും ജോജു ഭാഗമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com