ഇടിച്ച് നിന്ന് ടർബോ,ചിരിപ്പിച്ച് ഗുരുവായൂരമ്പല നടയിൽ,ഭരിക്കാൻ തലവൻ; ബുക്ക് മൈഷോയിൽ തിളങ്ങി മോളിവുഡ്

രാജ്യത്തിന് അകത്തും പുറത്തും മലയാള സിനിമയെ അടയാളപ്പെടുത്താൻ സാധിച്ചു എന്നതും ശ്രദ്ദേയമാണ്
ഇടിച്ച് നിന്ന് ടർബോ,ചിരിപ്പിച്ച് ഗുരുവായൂരമ്പല നടയിൽ,ഭരിക്കാൻ തലവൻ; ബുക്ക് മൈഷോയിൽ തിളങ്ങി
മോളിവുഡ്

2024 തുടക്കം മുതൽ ഫുൾ ഫോമിലാണ് മലയാള സിനിമ. രാജ്യത്തിന് അകത്തും പുറത്തും മലയാള സിനിമയെ അടയാളപ്പെടുത്താൻ സാധിച്ചു എന്നതും ശ്രദ്ദേയമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റുകളുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കീഴടക്കിയിരിക്കുന്നത് മലയാള സിനിമകളാണെന്നത് ഏറെ ശ്രദ്ധേയമാണ്.

ഒന്നാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ചിത്രം ടർബോ ആണ്. നാല്പതിനായിരം ടിക്കറ്റുകളാണ് ഇരുപത്തി നാല് മണിക്കൂറിൽ വിട്ടിരിക്കുന്നത്. ആദ്യ ഞായറാഴ്‍ച മാത്രം ചിത്രം കേരളത്തിൽ നേടിയത് 4.26 കോടി രൂപയിലധികമെന്നാണ് സാക്നില്‍കിന്റെ റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.15 കോടി രൂപയാണ് ടർബോ സ്വന്തമാക്കിയിരിക്കുന്നത്.

ഇടിച്ച് നിന്ന് ടർബോ,ചിരിപ്പിച്ച് ഗുരുവായൂരമ്പല നടയിൽ,ഭരിക്കാൻ തലവൻ; ബുക്ക് മൈഷോയിൽ തിളങ്ങി
മോളിവുഡ്
'വാ പുഷ്പാ..' സോഷ്യൽ മീഡിയയ്ക്ക് അടുത്ത റീൽ ട്രെൻഡ് ഇതാ; 'പുഷ്പ 2'-ലെ ക്യൂട്ട് കപ്പിൾ സോങ്

തൊട്ട് പിന്നിൽ ​ഗുരുവായൂരമ്പല നടയിൽ ആണ്. ഇരുപത്തി ഏഴായിരം ടിക്കറ്റുകളാണ് ചിത്രത്തിന്റെതായി വിറ്റുപോയിരിക്കുന്നത്. വിപിന്‍ ദാസ് ആയിരുന്നു സംവിധാനം. കേരളത്തില്‍ നിന്ന് മാത്രമായി 34.80 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണിത്.

മൂന്നാം സ്ഥാനത്ത് ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയ തലവൻ ആണ്. ഇരുപത്തി രണ്ടായിരം ടിക്കറ്റുകളാണ് ഈ സിനിമയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. ജിസ് ജോയ് ആണ് ചിത്രത്തിന്‍റെ സംവിധാനം. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ഏറെ നാളുകൾക്ക് ശേഷമുള്ള ആസിഫ് അലിയുടെ തിരിച്ചു വരവ് ചിത്രം കൂടിയാണ് തലവൻ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com